പത്തനംതിട്ട : വീടിന്‍റെ ടെറസിൽ ചാരായം വാറ്റുന്നതിനിടെ രണ്ട് പേർ അറസ്റ്റിൽ. കുമ്പനാട് സ്വദേശി അനിൽ, തമിഴ്‌നാട് സ്വദേശി ചിത്രാസ് പരമേശ്വരൻ പിള്ള എന്നിവരാണ് അറസ്റ്റിലായത്. കെട്ടിട നിർമാണ കോൺട്രാക്ടറായ അനിലിനിന്‍റെ വീടിന്‍റെ ടെറസിൽ ചാരായം വാറ്റുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംഭവ സ്ഥലത്ത് നിന്നും ഒരു ലിറ്റർ ചാരായവും 10 ലിറ്റർ കോടയും വാറ്റുപപരണങ്ങളും പിടികൂടി.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജോലിയില്ലാതെ വന്നപ്പോഴാണ് ഇരുവരും വാറ്റ് ചാരായ നിർമാണത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട ഡിവൈഎസ്‌പി കെ സജീവിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സിഐ എൻ ഗിരീഷ്, എസ്ഐമാരായ എംആർ രാകേഷ് കുമാർ , ബി രമേശൻ, എഎസ്ഐ വിനോദ് കുമാർ, സി.പി.ഒ മാരായ ദീപു, സുധിൻലാൽ, സുശാന്ത്, സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.