ETV Bharat / state

പത്തനംതിട്ടയില്‍ ചാരായം വാറ്റിയതിന് ഏഴ്‌ പേര്‍ അറസ്റ്റില്‍

വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലായി ഏഴു പേരെ അറസ്റ്റ് ചെയ്തു. ലോക്ക്‌ഡൗണ്‍ ലംഘനങ്ങള്‍ക്ക്‌ ചൊവ്വാഴ്‌ച വൈകിട്ട് നാല്‌ മുതല്‍ ബുധന്‍ വൈകിട്ട് നാല്‌ വരെ 183 കേസുകളിലായി 203 പേരെ അറസ്റ്റ് ചെയ്തു.

പത്തനംതിട്ടയില്‍ വ്യാജ ചാരായം വാറ്റിയതിന് ഏഴ്‌ പേര്‍ അറസ്റ്റില്‍ latest pathanamthitta latest crime pathanamthitta
പത്തനംതിട്ടയില്‍ വ്യാജ ചാരായം വാറ്റിയതിന് ഏഴ്‌ പേര്‍ അറസ്റ്റില്‍
author img

By

Published : May 13, 2020, 8:09 PM IST

പത്തനംതിട്ട: ജില്ലയിൽ ചാരായ വാറ്റുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലായി ഏഴു പേരെ അറസ്റ്റ് ചെയ്തു. ആറന്മുള കളരിക്കോട് വീടിന്‍റെ അടുക്കളയില്‍ ചാരായം വാറ്റാനുള്ള ശ്രമത്തിനിടെ രണ്ടു പേരെ പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്‌കുമാര്‍ അറസ്റ്റ് ചെയ്തു. കളരിക്കോട് കൊട്ടക്കാട്ടുമലയില്‍ മോനച്ചന്‍ എന്നു വിളിക്കുന്ന കെടി തോമസ് (59), മാലക്കര പുളിനില്‍ക്കുന്നതില്‍ ഭാഗ്യരാജ് (34) എന്നിവരാണ് പിടിയിലായത്. അടൂര്‍ മുണ്ടപ്പള്ളിയില്‍ എസ്ഐ അനൂപിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നാല്‌ പേരാണ് പിടിയിലായത്. മുണ്ടപ്പള്ളി മിനി സദനത്തില്‍ രഞ്ജിത്ത് (33), എബി ഭവനത്തില്‍ എബി (43), അജയഭവനം വീട്ടില്‍ അജീഷ് (36), കൊല്ലന്‍റെ തെക്കേതില്‍ വിജയന്‍ (50) എന്നിവരാണ് അറസ്റ്റിലായത്.

വീടിന്‍റെ കുളിമുറിയില്‍ നിന്നും 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്ത കേസില്‍ ഒരാളെ പത്തനംതിട്ട പൊലീസ് പിടികൂടി. കുഴിക്കാലപ്പടി പുത്തന്‍പറമ്പില്‍ രാജീവിനെ (39) യാണ് എസ്ഐ ശ്രീകുമാറും സംഘവും നടത്തിയ റെയ്‌ഡില്‍ കസ്റ്റഡിയിലെടുത്ത്. ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്ക്‌ ചൊവ്വാഴ്‌ച വൈകിട്ട് നാല്‌ മുതല്‍ ബുധന്‍ വൈകിട്ട് നാല്‌ വരെ 183 കേസുകളിലായി 203 പേരെ അറസ്റ്റ് ചെയ്തു. 158 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും, മുഖാവരണം ധരിക്കാത്തതിന് 27 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.