ETV Bharat / state

'I am babari badge': സ്‌കൂള്‍ വിദ്യാര്‍ഥികളെ ബാബറി ബാഡ്‌ജ് ധരിപ്പിച്ച സംഭവം; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു - Child Rights Commission K V Manoj kumar

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി. മനോജ്‌ കുമാര്‍ സ്വമേധയാണ് കേസെടുത്തത്.

സ്‌കൂള്‍ വിദ്യാര്‍ഥികളെ ബാബറി ബാഡ്‌ജ് ധരിപ്പിച്ച സംഭവം  ബാബറി ദിനത്തിലെ ബാഡ്‌ജ് വിതരണം  ബാലാവകാശ കമ്മിഷന്‍ കെ.വി. മനോജ്‌ കുമാര്‍ കേസെടുത്തു  'ഐ ആം ബാബറി'  Child Rights Commission registered case on 'I am babari badge' case  Child Rights Commission K V Manoj kumar  Babari day December 6
സ്‌കൂള്‍ വിദ്യാര്‍ഥികളെ ബാബറി ബാഡ്‌ജ് ധരിപ്പിച്ച സംഭവം; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
author img

By

Published : Dec 9, 2021, 9:44 AM IST

പത്തനംതിട്ട: ഡിസംബർ ആറിന് സ്‌കൂള്‍ വിദ്യാര്‍ഥികളെ വഴിയില്‍ തടഞ്ഞു നിർത്തി 'ഐ ആം ബാബറി' എന്നെഴുതിയ ബാഡ്‌ജ് ധരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി. മനോജ്‌ കുമാര്‍ സ്വമേധയാണ് കേസെടുത്തത്.

പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ കോട്ടാങ്ങള്‍ സെന്‍റ് ജോര്‍ജ് ഹൈസ്‌കൂളിലെ എല്‍പി വിഭാഗം കുട്ടികളുടെ വസ്ത്രത്തിലാണ് തിങ്കളാഴ്‌ച രാവിലെ പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകർ ബാഡ്‌ജ് കുത്തിയത്. ഇത് സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്കും ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി.

സംഭവത്തിൽ മൂന്ന് പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകർക്കെതിരെ പെരുമ്പെട്ടി പൊലീസ് കേസെടുത്തിരുന്നു.

READ MORE: വിദ്യാർഥികളെ തടഞ്ഞു നിർത്തി ബാഡ്‌ജ് ധരിപ്പിച്ചു; എസ്‌ഡിപിഐക്കെതിരെ പ്രതിഷേധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.