ETV Bharat / state

ശബരിമല തീര്‍ഥാടകയായ ബാലികയെ അപമാനിക്കാൻ ശ്രമം ; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ എട്ട് വയസുകാരിയെ അപമാനിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ തമിഴ്‌നാട് രാമനാഥപുരം സ്വദേശി ജയപാലന്‍ അറസ്റ്റില്‍

ശബരിമല തീര്‍ഥാടകയായ ബാലികയെ അപമാനിക്കാൻ ശ്രമം  Ranni hotel employee humiliate Sabarimala pilgrim girl  പത്തനംതിട്ട റാന്നി ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
ശബരിമല തീര്‍ഥാടകയായ ബാലികയെ അപമാനിക്കാൻ ശ്രമം; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
author img

By

Published : Dec 10, 2021, 6:00 PM IST

പത്തനംതിട്ട : ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ എട്ട് വയസുള്ള തീര്‍ഥാടകയെ ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. എരുമേലി-റാന്നി റോഡില്‍ ദേവസ്വം ബോര്‍ഡ് ഗ്രൗണ്ടിന് സമീപമുള്ള താത്കാലിക ഹോട്ടലിലെ ജീവനക്കാരൻ തമിഴ്‌നാട് രാമനാഥപുരം സ്വദേശി ജയപാലനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ പൊലീസ് അടപ്പിച്ചു.

ALSO READ:ഗുരുവായൂരപ്പന്‍റെ ഥാര്‍ ഇനിയാര്‍ക്ക് സ്വന്തം? കാണിക്കയായി കിട്ടിയ വാഹനം ലേലത്തിന്

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഹോട്ടലിൽ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ തീര്‍ഥാടക സംഘത്തിലെ കൊച്ചുകുട്ടിയെ ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവമറിഞ്ഞ് വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് ഹോട്ടല്‍ അടപ്പിച്ചത്. ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.