ETV Bharat / state

കുട്ടികളിലെ കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന്; സംസ്ഥാനത്ത് ആദ്യം പത്തനംതിട്ടയില്‍

കുട്ടികളെ കേന്ദ്രീകരിച്ച് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ വിതരണ പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്നത് പത്തനംതിട്ടയിലാണ്

കൊവിഡ് പ്രതിരോധം വാര്‍ത്ത  ഇമ്യൂണിറ്റ് ബൂസ്‌റ്റര്‍ അപ്പ്‌ഡേറ്റ് വാര്‍ത്ത  covid defence news  immunity defence news
ഇമ്യൂണിറ്റി ഹെല്‍ത്ത് കാര്‍ഡ്
author img

By

Published : May 25, 2021, 2:41 AM IST

പത്തനംതിട്ട: കുട്ടികള്‍ക്കായുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍

വിതരണ പദ്ധതിക്ക് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ തുടക്കം. 'ഒപ്പം' എന്ന പേരില്‍ ഗ്രാമപഞ്ചായത്തും ആയുഷ് ഹോമിയോപ്പതി വകുപ്പും ജില്ലാ വനിതാ ശിശു വികസന കേന്ദ്രവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും മരുന്നും ഹെല്‍ത്ത് കാര്‍ഡും ഇതിന്‍റെ ഭാഗമായി വിതരണം ചെയ്യും. ഓരോ 21 ദിവസവും ബൂസ്റ്റര്‍ ഡോസ് നല്‍കുകയും ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തുകയും ചെയ്യും.

സംസ്ഥാനത്ത് ആദ്യമായാണ് കുട്ടികളെ കേന്ദ്രീകരിച്ച് ഹോമിയോപ്പതി ഇമ്യൂണിറ്റി ഹെല്‍ത്ത് കാര്‍ഡ് പദ്ധതി നടപ്പാക്കുന്നത്. ഐ.സി.ഡി.എസ്, ആശാ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് വളണ്ടിയര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് മരുന്ന് വിതരണം, വിവര ശേഖരണം, ബോധവല്‍ക്കരണം എന്നിവ നടത്തുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ.ജെയിംസ് നിര്‍വഹിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങിൽ ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി ബിജുകുമാര്‍, വനിതാ ശിശു വികസന ക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ പി.എസ് തസ്നീം, വൈസ് പ്രസിഡന്‍റ് നിഷ അലക്സ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ രമാദേവി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.വി വര്‍ക്കി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പൊന്നമ്മ ചാക്കോ, ഷാജി കൈപ്പുഴ, ഹോമിയോപ്പതി ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ.രജികുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്നി, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ റോസമ്മ, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

also read: റാന്നിയില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.