ETV Bharat / state

പത്തനംതിട്ടയിലെ അതിഥി തൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങി

author img

By

Published : May 24, 2020, 10:32 AM IST

Updated : May 24, 2020, 11:12 AM IST

226 അതിഥി തൊഴിലാളികളാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് മടങ്ങിയത്

guest workers to home news guest workers returned to home news pathanamthitta guest workers news പത്തനംതിട്ടയിലെ അതിഥി തൊഴിലാളി കോഴഞ്ചേരി താലൂക്ക് അതിഥി തൊഴിലാളി കോട്ടയം യുപി പ്രത്യേക ട്രെയിന്‍
പത്തനംതിട്ടയിലെ അതിഥി തൊഴിലാളി

പത്തനംതിട്ട: ജില്ലയില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് യാത്രതിരിച്ചു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉത്തര്‍പ്രദേശിലേക്കു പുറപ്പെട്ട സ്‌പെഷ്യല്‍ ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള 226 അതിഥി തൊഴിലാളികളാണ് മടങ്ങിയത്. ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നിന്നും ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ 10 കെ.എസ്.ആര്‍.ടി.സി ബസുകളിലായാണ് ഇവരെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.

പത്തനംതിട്ടയിലെ അതിഥി തൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങി

കോന്നി താലൂക്കില്‍ നിന്നും 41ഉം കോഴഞ്ചേരി താലൂക്കില്‍ നിന്നും 37ഉം അടൂര്‍ താലൂക്കില്‍ നിന്നും 58ഉം മല്ലപ്പള്ളി താലൂക്കില്‍ നിന്നും 51ഉം തിരുവല്ല താലൂക്കില്‍ നിന്നും 24ഉം റാന്നി താലൂക്കില്‍ നിന്നും 15ഉം തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയത്. ജില്ലയിലെ എം.എല്‍.എമാരും റവന്യു ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ യാത്രയാക്കി. യാത്രക്ക് മുന്നോടിയായിട്ടുള്ള ആരോഗ്യ പരിശോധനകള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഭക്ഷണ കിറ്റിനൊപ്പം തൊഴിലാളികള്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും നല്‍കി.

Last Updated : May 24, 2020, 11:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.