പത്തനംതിട്ട: ആനപ്പാറ, കോഴഞ്ചേരി, പുല്ലാട് എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ബിഹാറിലേക്ക് പോകാനായിരുന്നു ഇവർക്ക് ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ അവസാന നിമിഷം ട്രെയിൻ റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.
1500 പേർക്കാണ് ബിഹാറിലേക്ക് പോകാൻ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. ജില്ലയിൽ നിന്ന് പോകുന്നവർക്കുള്ള ഭക്ഷണമടക്കം ജില്ലാ ഭരണകൂടം തയാറാക്കുകയും ചെയ്തിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കുന്നതിനുള്ള വാഹന സൗകര്യവും തയ്യാറാക്കിയിരുന്നു. ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നാളെ മാത്രമെ പുറപ്പെടുകയുള്ളുവെന്ന് അവസാന നിമിഷമാണ് അറിയിപ്പ് വന്നത്. ഇതേ തുടർന്നാണ് തൊഴിലാളികൾ പ്രതിഷേധവുമായി എത്തിയത്. പൊലീസ് എത്തി ലാത്തിവീശിയോടെയാണ് ഇവർ പിരിഞ്ഞു പോയത്.