ETV Bharat / state

ചിറ്റാർ കസ്റ്റഡി മരണം; പൊലീസ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും - forest murder

25 ദിവസമായി മത്തായിയുടെ മൃതദേഹം റാന്നി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചിറ്റാർ കസ്റ്റഡി മരണം  പൊലീസ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും  പി പി മത്തായി  പത്തനംതിട്ട  വനംവകുപ്പ്  forest murder Mathayi  pathanamthitta  forest murder  Mathayi
ചിറ്റാർ കസ്റ്റഡി മരണം; പൊലീസ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും
author img

By

Published : Aug 21, 2020, 9:09 AM IST

പത്തനംതിട്ട: ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ പി പി മത്തായിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പടെ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

കേസിൽ നിന്നു അസ്വാഭാവിക മരണത്തിനുള്ള വകുപ്പ് ഒഴിവാക്കി. മുങ്ങി മരണമാണെന്നും ഉയരത്തിൽ നിന്ന് വീണതിന്‍റെ ക്ഷതമാണ് ശരീരത്തിലുള്ളതെന്നുമായിരുന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കേസിൽ ദൃക്സാക്ഷികളില്ല. ശരീരത്തിൽ കണ്ട മുറിവുകളുടെ സ്വഭാവം അറിയാൻ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. 25 ദിവസമായി മത്തായിയുടെ മൃതദേഹം റാന്നി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറ്റക്കാരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നിലപാടിലാണ് ഭാര്യ ഷീബയും കുടുംബവും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.