ETV Bharat / state

വർഗീസിന്‍റെ മരണത്തിൽ വനംവകുപ്പിനെതിരെ കുടുംബം

വർഗീസിനെ കിണറ്റിൽ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ചിറ്റാർ വനം വകുപ്പ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ കസ്റ്റഡിൽ എടുത്തതിന് ശേഷമാണ് മരണം. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ചുവെന്നാണ് വനം വകുപ്പ് അധികൃതരുടെ ഭാഷ്യം

വർഗീസിന്‍റെ മരണത്തിൽ വനംവകുപ്പിനെതിരെ കുടുംബം
വനംവകുപ്പിനെതിരെ കുടുംബം
author img

By

Published : Jul 29, 2020, 1:40 PM IST

പത്തനംതിട്ട: ചിറ്റാർ കുടപ്പനയിലെ യുവാവിൻ്റെ മരണത്തിൽ വനം വകുപ്പിനെതിരെ കുടുംബം. ഭർത്താവിനെ അപായപ്പെടുത്തി കിണറ്റിൽ തള്ളിയതാണെന്ന് വർഗീസിന്‍റെ ഭാര്യ ഷീബ ആരോപിച്ചു. കുറ്റക്കാർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അവർ അറിയിച്ചു.

റാന്നി വനമേഖലയുടെ പരിധിയിൽ ഉൾപ്പെട്ട കുടപ്പന പ്രദേശത്ത് വനം വകുപ്പിന്‍റെ സിസിടിവി ക്യാമറകൾ കഴിഞ്ഞ ദിവസം തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സമീപത്ത് ഫാം നടത്തുന്ന വർഗീസിനെ ചോദ്യം ചെയ്യാൻ വനം വകുപ്പ് വീട്ടിൽ നിന്ന് കൊണ്ടുപോയത്. പിന്നീട് പുറത്തുവന്നത് വർഗീസിന്‍റെ മരണ വാർത്തയായിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസൊതുക്കി തീർക്കാൻ ഉദ്യോഗസ്ഥർ ശ്രമം നടത്തിയതിന് തെളിവുകളുണ്ടെന്നും ഭാര്യ ഷീബ പറയുന്നു.

സംഭവത്തിൽ വനം വകുപ്പുമന്ത്രി കെ.രാജു വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി സംഭവ സ്ഥലം സന്ദർശിച്ചു. അതേസമയം കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാനാണ് നാട്ടുകാരുടെ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.