ETV Bharat / state

സന്നിധാനത്ത് ഭക്തജന പ്രവാഹം; തിരുവാഭരണ ദർശനം ജനുവരി 18 വരെ - ശബരിമല മകരവിളക്ക്

Devotees Rush In Sannidhanam : സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ വലിയ തിരക്ക് സർക്കാരും ദേവസ്വം ബോർഡും പ്രതീക്ഷിച്ചിരുന്നു. ഇതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയാണ് മകരവിളക്കുത്സവം ഭം​ഗിയാക്കിയത്.

Sabarimala updates  sabarimala makaravilakku  ശബരിമല മകരവിളക്ക്  ശബരിമല തിരക്ക്
Sabarimala Devotees Waiting for Seeing Thiruvabharana Darshanm
author img

By ETV Bharat Kerala Team

Published : Jan 16, 2024, 3:00 PM IST

പത്തനംതിട്ട: മകരവിളക്കിന്‍റെ പുണ്യം ഏറ്റുവാങ്ങി കൺനിറയെ അയ്യനെ കണ്ട് തൊഴുത് മനം നിറഞ്ഞ് ഭക്തർ മലയിറങ്ങി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാൻ സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം തുടരുകയാണ് ( Devotees Rush In Sannidhanam). തിരുവാഭരണങ്ങൾ അണിഞ്ഞുള്ള അയ്യപ്പ ദർശനം ജനുവരി 18 വരെ ഉണ്ടാവും.

ഞായറാഴ്‌ച പകൽ പമ്പയിൽ നിലയുറപ്പിച്ച ഭക്തർ അന്ന് രാത്രിയിലും തിങ്കൾ പുലർച്ചെയുമായി മലകയറിയെത്തിയത് മകരജ്യോതി ദർശനത്തിന് ശേഷവും സന്നിധാനത്ത് ഭക്തരുടെ തിരക്ക് തുടരാൻ കാരണമായി. ആന്ധ്ര, കർണാടക, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരാണ് ദർശനം നടത്തി മടങ്ങുന്നവരിൽ അധികവും.

മകരവിളക്ക് (Makaravilakku) ദർശനം കഴിഞ്ഞ ഉടൻ സാന്നിധാനത്തു നിന്നുള്ള ഭക്തരുടെ മടക്കയാത്ര ആരംഭിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പെ എത്തി പർണശാലകൾ തീർത്ത് മകരജ്യോതി ദർശനത്തിനായി കാത്തിരുന്ന അയ്യപ്പഭക്തരാണ് വിളക്ക് ദർശനത്തിന് ശേഷം ഉടൻ മലയിറങ്ങിയത്. ഭക്തരുടെ മലയിറക്കത്തെ തുടർന്നുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ സന്നിധാനത്ത് പ്രത്യേക യാത്രാ ക്രമീകരണം ഒരുക്കിയിരുന്നു. മകരവിളക്കിന് ശേഷമാണ് വീണ്ടും പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള യാത്ര അനുവദിച്ചത്. സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ വലിയ തിരക്ക് സർക്കാരും ദേവസ്വം ബോർഡും പ്രതീക്ഷിച്ചിരുന്നു. ഇതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയാണ് മകരവിളക്കുത്സവം ഭം​ഗിയാക്കിയത്.

6340 ഭക്തരാണ് പുല്ലുമേട്ടിൽ മകരജ്യോതി ദർശനത്തിന് എത്തിയത്. കോഴിക്കാനം വഴി 1289 പേരും, സത്രം വഴി 2822 പേരും എത്തി. ശബരിമലയിൽ നിന്നും 3870 പേരാണ് എത്തിയത്. ഇതിൽ 1641 പേർ മകരജ്യോതി ദർശനത്തിന് മുന്നേ മടങ്ങി. പുല്ലുമേട്ടില്‍ എത്തിയ അയ്യപ്പന്മാർ മകരജ്യോതി ദിനത്തിലെ സായംസന്ധ്യയെ ശരണം വിളികളാല്‍ മുഖരിതമാക്കി.

മകരജ്യോതി ദർശിച്ച ശേഷം ഏഴ് മണിയോടെ പുല്ലുമേട്ടില്‍ നിന്നും ഭക്തർ മടങ്ങാൻ തുടങ്ങിയിരുന്നു. പുല്ലുമേട്ടിലെ കനത്ത മൂടല്‍മഞ്ഞ് ദര്‍ശനത്തിന് വ്യക്തത കുറച്ചെങ്കിലും ഭക്തർ ആവേശത്തിലായിരുന്നു. ഭക്തരുടെ വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നതിനാൽ വിപുലമായ സംവിധാനങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരമ്പരാഗത പാതകളിലും വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചത്. സുരക്ഷാ- ഗതാഗത ക്രമീകരണങ്ങള്‍ക്കായി 1400 പൊലീസ് ഉദ്യോഗസ്ഥരും 155 വനം വകുപ്പ് ഉദ്യോഗസ്ഥരും സേവന രംഗത്ത് ഉണ്ടായിരുന്നു.

പൊതുമരാമത്ത് വകുപ്പ് മകരവിളക്കിനോടനുബന്ധിച്ച് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡ് നിര്‍മിച്ചിരുന്നു. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ നാലാംമൈല്‍ വഴിയാണ് തിരിച്ചിറങ്ങിയത്.

Also read : പുല്ലുമേട്ടിൽ മകരജ്യോതി ദർശിച്ച് ആയിരങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.