പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂരിൽ റോഡരികിൽ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി (dead body found burnt). ഓമല്ലൂർ പള്ളത്ത് ഭാഗത്തുള്ള സ്വകാര്യ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപമുള്ള റോഡരികിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് (Dead body found in road side at Pathanamthitta). മൃതദേഹത്തിന് സമീപത്ത് നിന്നും മണ്ണെണ്ണ കന്നാസ്, തീപ്പെട്ടി, ടോര്‍ച്ച് എന്നിവ കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
അടുത്തിടെ തിരുവല്ലയില്‍ സമാനമായ സംഭവം നടന്നിരുന്നു. തിരുവല്ലയില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജിന്‍റെ (23) മൃതദേഹമാണ് തിരുവല്ല കല്ലൂപ്പാറ പരിയാരം ഭാഗത്ത് ആള്‍ത്താമസമില്ലാത്ത വീടിന്‍റെ പിന്നില്‍ കണ്ടെത്തിയത്. ജോര്‍ജി ഉപയോഗിച്ച കാര്‍ വീടിന് പുറത്ത് പാര്‍ക്ക് ചെയ്‌ത നിലയിലും കണ്ടെത്തിയിരുന്നു.
Also Read: മദ്രാസ് ഐഐടിയില്‍ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കൊട്ടാരക്കരയിലും അടുത്തിടെ മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര മൂഴിക്കോട് ജവഹര്‍ പാര്‍ക്കിന് സമീപത്തിന് അടുത്തുള്ള റബ്ബര്‍ തോട്ടത്തിലാണ് സംഭവം. കോട്ടാത്തല മൂഴിക്കോട് പണ്ടാരവിള വടക്കതില്‍ ബാബുവിന്‍റെ (57) മൃതദേഹമാണ് കണ്ടെത്തിയത്.
കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് നാടുവിട്ടുപോയ ബാബു ഒന്നര വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇയാൾ സഹോദരന്‍റെ റബ്ബര്‍ തോട്ടത്തില്‍ ചെറിയ ഒരു ഷെഡ് നിര്‍മ്മിച്ച് താമസിച്ച് വരികയായിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് താമസിച്ചിരുന്ന ഷെഡിന്‍റെ കുറച്ചുഭാഗം തീ കത്തിയിരുന്നു. സ്വയം തീ കത്തിച്ചതെന്നാണ് ബാബു പലരോടും പറഞ്ഞത്.
Also Read: കുറ്റ്യാടി പക്രംതളം ചുരത്തില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
സംഭവ ദിവസം പുലര്‍ച്ചെ തോട്ടത്തില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ ഓടി എത്തിയപ്പോഴാണ് ബാബുവിന്‍റെ കത്തിക്കരിഞ്ഞ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് പുത്തൂര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി തീ അണച്ചു. കൂടുതൽ അന്വേഷണങ്ങൾക്കായി വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
കൊട്ടാരക്കര റൂറല്‍ എസ് പി കെബി രവി, ശാസ്‌താംകോട്ട ഡിവൈ എസ് പി പി രാജ്‌കുമാര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പുത്തൂര്‍ സിഐ ആര്‍ ശിവകുമാര്‍, എസ് ഐ കവിരാജ് എന്നിവരുടെ നേതൃത്വത്തില്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: കൊട്ടാരക്കരയിൽ മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
അടുത്തിടെ മദ്രാസ് ഐഐടി ക്യാമ്പസിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതും മാധ്യമ ശ്രദ്ധ നേടിയിരുന്നു. മലയാളിയായ പ്രോജക്‌ട് അസോസിയേറ്റ് ഉണ്ണിക്കൃഷ്‌ണൻ നായരുടേതാണ് മൃതദേഹമെന്ന് പൊലീസ് കണ്ടെത്തി. ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിന് സമീപത്ത് നിന്നും വിദ്യാർഥികളാണ് മൃതദേഹം കണ്ടെത്തിയത്.
പാതി കത്തിയ നിലയിലായിരുന്നു മൃതദേഹം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്യാമ്പസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഓണ്‍ലൈൻ ക്ലാസ് മാത്രമാണ് നടത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ ഉണ്ണികൃഷ്‌ണൻ എന്തിന് ക്യാമ്പസില്‍ എത്തിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ കോട്ടൂര്‍പുരം പൊലീസ് അന്വേഷിച്ച് വരികയാണ്.