ETV Bharat / state

ആറന്മുള ഉത്രട്ടാതി ജലോത്സവം ആചാരപരമായി കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുമെന്ന് വീണ ജോര്‍ജ്

author img

By

Published : Aug 14, 2021, 8:47 PM IST

ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവയും ആചാരപരമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

veena george  health minister  covid protocol  Aranmula Uthruttathi Water Festival  ആറന്മുള ഉതൃട്ടാതി ജലോത്സവം  കൊവിഡ് മാനദണ്ഡം  വീണാ ജോര്‍ജ്  ആരോഗ്യ മന്ത്രി  ആരോഗ്യ വകുപ്പ് മന്ത്രി
ആറന്മുള ഉതൃട്ടാതി ജലോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉത്രട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ല കലക്‌ടർ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പള്ളിയോട സേവാ സംഘം പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

ആചാരാനുഷ്‌ഠാനങ്ങളില്‍ പങ്കുചേരുന്നവര്‍ കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിരിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് മുന്‍പായി കൊവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനും ഉത്രട്ടാതി ജലോത്സവത്തിനുമായി ഒന്നില്‍ 40 പേര്‍ വീതം എത്ര പള്ളിയോടങ്ങള്‍ക്ക് അനുമതി നല്‍കണമെന്നത് സര്‍ക്കാരിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിക്കാമെന്ന് ജില്ല കലക്‌ടർ പറഞ്ഞു.

സര്‍ക്കാരിന്‍റെ അനുമതിക്ക് വിധേയമായായിരിക്കും ഇക്കാര്യം നടപ്പാക്കുകയെന്നും കലക്‌ടർ പറഞ്ഞു.

ഉത്രട്ടാതി ജലോത്സവം പ്രതീകാത്മക രീതിയില്‍

തുഴക്കാര്‍ കരയില്‍ ഇറങ്ങാതെ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിന് യോഗം അനുമതി നല്‍കി. ഉത്രട്ടാതി ജലോത്സവം പ്രതീകാത്മക രീതിയില്‍ പള്ളിയോടങ്ങളെ ഉള്‍ക്കൊള്ളിച്ച് ജലഘോഷയാത്രയായി നടത്തും.

അഷ്‌ടമി രോഹിണി ദിനത്തില്‍ മൂന്ന് പള്ളിയോടങ്ങളിലുള്ളവര്‍ക്ക് മൂന്ന് ഓഡിറ്റോറിയങ്ങളിലായി വള്ളസദ്യ നടത്താനും യോഗത്തില്‍ തീരുമാനമായി.

Also Read: ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

ഓഗസ്റ്റ് 20ന് വൈകിട്ട് ആറിന് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്നും തിരുവോണ സദ്യയ്ക്ക് ആവശ്യമായ വിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ട് ഓഗസ്റ്റ് 21ന് വെളുപ്പിനെ ആറിന് ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചേരും.

ഓഗസ്റ്റ് 25ന് രാവിലെ 11ന് ഉത്രട്ടാതി ജലോത്സവവും ഓഗസ്റ്റ് 30ന് അഷ്ടമിരോഹിണി വള്ളസദ്യയും ആചാരപരമായി നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.