ETV Bharat / state

തിരുവല്ല നഗരസഭാ പരിധിയില്‍ ഒമ്പത് പേര്‍ക്ക് കൊവിഡ്

author img

By

Published : Jul 28, 2020, 1:35 AM IST

നഗരസഭ അഞ്ചാം വാർഡിലെ വട്ടച്ചുവട് ഭാഗത്തെ ഏഴ് പേർക്കും പെരിങ്ങര പഞ്ചായത്തിൽ 2 പേർക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

Thiruvalla municipal limits  persons  തിരുവല്ല നഗരസഭ  ഒമ്പത് പേര്‍ക്ക് കൊവിഡ്  പുളിക്കീഴ് ബ്ലോക്ക്  പത്തനംതിട്ട
തിരുവല്ല നഗരസഭാ പരിധിയില്‍ ഒമ്പത് പേര്‍ക്ക് കൊവിഡ്

പത്തനംതിട്ട: തിരുവല്ല നഗരസഭാ പരിധിയിലും പുളിക്കീഴ് ബ്ലോക്ക് പരിധിയിലുമായി ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ അഞ്ചാം വാർഡിലെ വട്ടച്ചുവട് ഭാഗത്തെ ഏഴ് പേർക്കും പെരിങ്ങര പഞ്ചായത്തിൽ 2 പേർക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നാല് പേർക്ക് രോഗം സ്ഥിരീകരിച്ച പായിപ്പാട് മത്സ്യ മാർക്കറ്റിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ വട്ടച്ചുവട്ടിൽ 55 പേരെ റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കിയതിൽ നിന്നാണ് ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചത്.

പെരിങ്ങരയിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. പെരിങ്ങരയിൽ കൊവിഡ് സ്ഥിരീകരിച്ച ഫാസ്റ്റ് ഫുഡ് കടയുടമയുടെയും മത്സ്യ വ്യാപാരിയുടെയും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 75 പേരുടെ സ്രവം ഇന്ന് പരിശോധനയ്ക്കായി ശേഖരിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ സ്രവം പരിശോധയ്ക്ക് എടുക്കുമെന്നും പുളിക്കീഴ് ബ്ലോക്ക് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.