ETV Bharat / state

കൊവിഡ് 19; കറൻസിയും ആശങ്കയുണ്ടാക്കുന്നു - currency notes

ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ കുടുംബം ചെലവഴിച്ച കറൻസി നോട്ടുകൾ രോഗവാഹകരാകുമെന്ന ആശങ്ക ബാക്കിയാകുന്നു

പത്തനംതിട്ട  ഇറ്റലി  Covid 19  കൊറോണ  pathanamthitta  italy  currency notes  corona
കൊവിഡ് 19; കറൻസിയും ആശങ്കയുണ്ടാക്കുന്നു
author img

By

Published : Mar 13, 2020, 4:21 AM IST

Updated : Mar 13, 2020, 5:37 AM IST

പത്തനംതിട്ട: ഇറ്റലിയിൽ നിന്നും മടങ്ങിയ കുടുംബം സഞ്ചരിച്ച വഴികളും സമ്പർക്കത്തിലേർപ്പെട്ട വ്യക്തികളെയും ഭഗീരഥ പ്രയത്നത്തിലൂടെ തിരിച്ചറിഞ്ഞപ്പോഴും ഇവർ ചെലവഴിച്ച കറൻസി നോട്ടുകൾ രോഗവാഹകരാകുമെന്ന ആശങ്ക ബാക്കിയാകുന്നു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ കൊവിഡ് 19 വാഹകരായ കുടുംബം സഞ്ചരിച്ച വഴികളും അവർ സമ്പർക്കം പുലർത്തിയ മൂവായിരത്തിലധികം വ്യക്തികളെയും സ്ഥാപനങ്ങളെയും തിരിച്ചറിയാനും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഒരാഴ്‌ച കൊണ്ട് ഈ കുടുംബം വലിയ അളവ് കറൻസി നോട്ടുകൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. ഈ കറൻസി നോട്ടുകൾ രോഗവാഹകരാകുമോയെന്ന ആശങ്ക പൊതുജനങ്ങൾക്കും അധികൃതർക്കുമുണ്ട്.

ബാങ്കുകളിൽ കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുന്നവർക്ക് ഓരോ ഇടപാടിന് ശേഷവും കൈകൾ സ്പിരിറ്റ് അടങ്ങിയ സാനിറ്റെസർ ഉപയോഗിച്ച് വൃത്തിയാക്കണമെന്ന നിർദേശം നൽകി. രോഗികളുടെ ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത് എന്നതാണ് ആശങ്കക്കിടയാക്കുന്നത്. കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തുക എന്നത് മാത്രമാണ് ഈ പ്രശ്‌നത്തിന് പരിഹാരം.

Last Updated : Mar 13, 2020, 5:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.