പത്തനംതിട്ട: കരുനാട്ടുകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഊട്ടുപുരയിലെ പാചക വാതക സിലിണ്ടര്‍ ചോര്‍ന്നു. അഗ്നിശമന സേനയുടെ സമയോചിത ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു സംഭവം. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമന സേനാഗംങ്ങൾ ക്ഷേത്ര ജീവനക്കാരെയും സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരെയും ഊട്ടുപുരയുടെ പരിസരത്ത് നിന്നും നീക്കം ചെയ്തു. തുടർന്ന് ഊട്ടുപുരയ്ക്കകത്ത് കടന്ന സേനാംഗങ്ങൾ പാചക വാതക സിലിണ്ടർ പുറത്തെത്തിച്ച് വാൽവിലുണ്ടായ തകരാർ പരിഹരിക്കുകയായിരുന്നു.
ക്ഷേത്ര ഊട്ടുപുരയില്‍ പാചക വാതക ചോര്‍ച്ച; ഒഴിവായത് വന്‍ ദുരന്തം - ക്ഷേത്ര ഉട്ടുപുരയില്‍ പാചക വാതക ചോര്‍ച്ച
ബുധനാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു സംഭവം. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമന സേനാഗംങ്ങൾ ക്ഷേത്ര ജീവനക്കാരെയും സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരെയും ഊട്ടുപുരയുടെ പരിസരത്ത് നിന്നും നീക്കം ചെയ്തു.