ETV Bharat / state

അമ്മയുടെ വേർപാടിൽ നടുങ്ങി മക്കള്‍; നാടിനെ കണ്ണീരിലാഴ്ത്തി നിഷയുടെ മരണം - bike

കോട്ടമുകളില്‍ നിര്‍മാണത്തിലിരിക്കുന്ന തങ്ങളുടെ വീട്ടിലെത്തി ജോലിക്കാര്‍ക്ക് കൂലി നല്‍കി തിരിച്ചു വരുമ്പോഴാണ് നിഷയുടെ സ്കൂട്ടറില്‍ കാറിടിച്ച് അപകടമുണ്ടായത്

പത്തനംതിട്ട  pathanamthitta  അപകടം  ബൈക്ക്  bike  accident
അമ്മയുടെ വേർപാടിൽ നടുങ്ങി മക്കള്‍ ; നാടിനെ കണ്ണീരിലാഴ്തി നിഷയുടെ മരണം
author img

By

Published : Jul 4, 2020, 4:47 PM IST

പത്തനംതിട്ട: കിളിവയല്‍ ജംഗ്‌ഷനില്‍ എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച പുതുശേ‌രിഭാഗം ലക്ഷ്മി നിവാസില്‍ നിഷയുടെ പെട്ടെന്നുള്ള വേര്‍പാട് കുടുംബത്തെയും നാടിനേയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
കോട്ടമുകളില്‍ നിര്‍മാണത്തിലിരിക്കുന്ന തങ്ങളുടെ വീട്ടിലെത്തി ജോലിക്കാര്‍ക്ക് കൂലി നല്‍കി തിരിച്ചു വരുമ്പോഴാണ് നിഷയുടെ സ്കൂട്ടറില്‍ കാറിടിച്ച് അപകടമുണ്ടായത്. ഇനി ആ പുതിയ വീട്ടില്‍ തങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അമ്മയില്ലെന്ന് വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് മക്കളായ സൂര്യ ദേവിനും സൗരവും.

പന്തളം എന്‍എസ്‌എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്സിങ് അധ്യാപികയായിരുന്ന നിഷ വെള്ളിയാഴ്ച അവധിയെടുത്താണ് പുതിയ പുതിയ വീടിന്‍റെ നിര്‍മാണ കാര്യങ്ങള്‍ക്കായി പോയത്. മക്കളായ സൂര്യദേവ് എട്ടാം ക്ലാസിലും സൗരവ് എല്‍കെജി വിദ്യാര്‍ഥിയുമാണ്. നിഷയുടെ ഭര്‍ത്താവ് ദക്ഷിണാഫ്രിക്കയിലാണ്. നിഷയും മക്കളും നിഷയുടെ അച്ഛന്‍ രാമചന്ദ്രന്‍ നായര്‍ക്കൊപ്പമാണ് താമസം. ലോക്ഡൗണ്‍ ഇളവില്‍ വാഹനത്തിരക്ക് വര്‍ധിച്ചതോടെ എംസി റോഡില്‍ അപകടങ്ങള്‍‌ പതിവായിരിക്കുകയാണ്. ഏനാത്തിനും വടക്കടത്തുകാവിനും ഇടയില്‍ ഒരു മാസത്തിനിടെ ആറ് അപകടങ്ങളാണ് നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.