പത്തനംതിട്ട: തണ്ണിത്തോട് മേടപ്പാറയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍വകക്ഷി യോഗം ചേര്‍ന്നു. നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കടുവ യുവാവിനെ ആക്രമിച്ച് കൊന്ന സ്ഥലത്ത് വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ചു. തണ്ണിത്തോട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് അഞ്ചുകുഴി, രണ്ടാം വാര്‍ഡ് പഞ്ചായത്തുപടി എന്നീ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ടു. വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ മേയ് 15ന് അര്‍ധരാത്രിവരെയാണ് നിരോധനാജ്ഞ. പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
തണ്ണിത്തോട് കടുവ ആക്രമണം; സര്‍വകക്ഷി യോഗം ചേര്‍ന്നു - Tiger attacks
തണ്ണിത്തോട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് അഞ്ചുകുഴി, രണ്ടാം വാര്‍ഡ് പഞ്ചായത്തുപടി എന്നീ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് ഉത്തരവിറക്കി