ETV Bharat / state

പത്തനംതിട്ടയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല അഡിഷണൽ എസ്‌.പിക്ക് - കെ.ജി. സൈമൺ

ലോക്ക് ഡൗൺ ലംഘനത്തിന്‍റെ പേരിൽ ജില്ലയിൽ 35 കേസുകളിലായി 29 പേരെ അറസ്റ്റ് ചെയ്യ്തതായി ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ

പത്തനംതിട്ട  കൊവിഡ്  pathanamthitta  കെ.ജി. സൈമൺ  covid
പത്തനംതിട്ടയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല അഡിഷണൽ എസ്‌.പിക്ക്
author img

By

Published : Aug 5, 2020, 1:03 AM IST

പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള വിവിധ പൊലീസ് നടപടികളുടെ നടത്തിപ്പിനായി അഡിഷണൽ എസ്‌.പി എ യു.സുനിൽകുമാറിനെ ചുമതലപ്പെടുത്തിയതായ് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. കൊവിഡ് ബാധിതരെ സംബന്ധിച്ച വിവരശേഖരണം, ഹോം ക്വാറന്‍റൈനിൽ കഴിയുന്നവരുടെ നിരീക്ഷണം, പോസിറ്റീവ് ആയവരുമായി സമ്പർക്കത്തിൽ വന്നവരുടെ ലിസ്റ്റ് തയാറാക്കൽ എന്നിവയുടെ ചുമതലയാണ് അഡിഷണൽ എസ്.പി.യെ ഏൽപ്പിച്ചിരിക്കുന്നത്. സമ്പർക്കത്തിൽ ആയവരെ കണ്ടെത്തുന്നതിന് പൊലീസ് സ്റ്റേഷനുകളിൽ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരമായി ബന്ധപ്പെട്ടു വിവരശേഖരണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ലോക്ക് ഡൗൺ ലംഘനങ്ങൾക്ക് ജില്ലയിൽ 35 കേസുകളിലായി 29 പേരെ അറസ്റ്റ് ചെയ്യുകയും മാസ്ക് ധരിക്കാത്തതിന് 141 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.