ETV Bharat / state

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം : പത്തനംതിട്ടയിൽ 91 പേർ അറസ്റ്റിൽ - Pathanamthitta covid

പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുന്നതിന് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായി ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം  പ്രോട്ടോക്കോള്‍ ലംഘനം  കൊവിഡ്  കൊവിഡ് 19  പത്തനംതിട്ട  covid protocol  covid  covid19  violating covid protocol  Pathanamthitta  Pathanamthitta covid  പത്തനംതിട്ട കൊവിഡ്
91 arrested in Pathanamthitta for violating covid protocol
author img

By

Published : Apr 25, 2021, 9:16 PM IST

പത്തനംതിട്ട: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് ജില്ലയിൽ 91പേർ അറസ്റ്റിലായി. ശനി, ഞായർ ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്ന് ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ഇവരിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കൊവിഡ് നിബന്ധനകൾ ലംഘിച്ചവരും ഉൾപ്പെടുന്നു. കൂടാതെ 13 വാഹനങ്ങള്‍ പിടിച്ചെടുത്തു. നാല് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടിയും സ്വീകരിച്ചു. മാസ്‌ക് ധരിക്കാത്തതിന് 708 പേര്‍ക്കും സാമൂഹിക അകലം പാലിക്കാത്തതിന് 284 പേര്‍ക്കുമെതിരെ പെറ്റികേസ് ചാര്‍ജ് ചെയ്തു.

കൂടുതൽ വായനയ്‌ക്ക്: സംസ്ഥാനത്ത് 28,469 പേര്‍ക്ക് കൂടി കൊവിഡ്

പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുന്നതിന് ജില്ല പൊലീസ് മേധാവി എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കൂടാതെ ജില്ലയില്‍ രണ്ടുദിവസവും പ്രധാന സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തുകയും നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായും അവർ അറിയിച്ചു. സത്യപ്രസ്‌താവന കരുതാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയവര്‍ക്കെതിരെയും കൊവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെയും നിയമനടപടി കൈക്കൊണ്ടിട്ടുണ്ട്.

കൂടാതെ മാസ്‌ക് കൃത്യമായി ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, അനാവശ്യമായി അലഞ്ഞുതിരിഞ്ഞു നടക്കുക, പൊതുനിരത്തില്‍ തുപ്പുക, ക്വാറന്‍റൈൻ നിബന്ധനകള്‍ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങളിലും നടപടി സ്വീകരിച്ചു. ട്രാഫിക് നിയമലംഘനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തു. ജില്ലയിലെ ഭൂരിപക്ഷം പൊലീസ് ഉദ്യോഗസ്ഥരുടെയും സേവനം ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.