ETV Bharat / state

പത്തനംതിട്ടയിൽ നിന്ന് ഇന്ന് പരിശോധനക്ക് അയച്ചത് 142 സാമ്പിളുകള്‍

രണ്ട് പേരെ ഇന്ന് ഐസൊലേഷനിൽ പ്രവേശിപ്പിച്ചു

covid  corona  pathanamthitta  142 samples send  covid tests  പത്തനംതിട്ട  കൊവിഡ്  കൊറോണ  സാബിളുകൾ  142 സാബിളുകൾ
പത്തനംതിട്ടയിൽ നിന്ന് പരിശോധനക്ക് അയച്ചത് 142 സാബിളുകൾ
author img

By

Published : Apr 13, 2020, 7:29 PM IST

പത്തനംതിട്ട: ജില്ലയിൽ നിന്ന് 142 സാമ്പിളുകള്‍ കൂടി അയച്ചതോടെ പരിശോധനക്ക് അയച്ച സാബിളുകളുടെ എണ്ണം 2450 ആയി. അതേ സമയം 337 പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിവിധ ആശുപത്രികളിലായി 12 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് രണ്ടുപേരെയാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ രോഗബാധ പൂര്‍ണ്ണമായും ഭേദമായ 10 പേര്‍ ഉള്‍പ്പെടെ ആകെ 142 പേരെയാണ് ഡിസ്‌ചാര്‍ജ് ചെയ്‌തത്.

അതേ സമയം 107 പ്രൈമറി കോണ്‍ടാക്‌ടുകളും 131 സെക്കന്‍ററി കോണ്‍ടാക്‌ടുകളും വിദേശത്തുനിന്നും തിരിച്ചെത്തിയ 1230 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. ലോക്‌ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചതിന് ഇന്നലെ ഉച്ചയ്ക്ക്‌ ശേഷം മുതല്‍ ഇന്ന് നാലുവരെ 431 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. വിവിധ കേസുകളിലായി 456 പേരെ അറസ്റ്റ് ചെയ്യുകയും 354 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.