പാലക്കാട് : ജനത കർഫ്യു ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ ആഹാരമില്ലാതെ വലഞ്ഞവർക്ക് ഭക്ഷണം വിതരണം ചെയ്‌ത് യൂത്ത് ലീഗ് പ്രവർത്തകർ. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് നിർദ്ധനർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് പട്ടാണിത്തെരുവ് മുസ്ലിം യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തിയത്. റെയിൽവേ സ്റ്റേഷനിൽ ഭക്ഷണം കിട്ടാതെ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് വീടുകളിൽ ഭക്ഷണം പാകം ചെയ്‌ത് വിതരണം ചെയ്യുകയായിരുന്നു ഇവർ.
കർഫ്യൂ ദിനത്തിൽ ഭക്ഷണം വിതരണം ചെയ്‌ത് യൂത്ത് ലീഗ് പ്രവർത്തകർ - curfew day
കടകളോ വ്യാപാരസ്ഥാപനങ്ങളോ പ്രവർത്തിക്കാത്തതിനാൽ ആളുകൾ ഭക്ഷണം കിട്ടാതെ കുടുങ്ങിയെന്ന് അറിഞ്ഞതോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ ഭക്ഷണ വിതരണവുമായി രംഗത്തെത്തിയത്.
കർഫ്യൂ ദിനത്തിൽ ഭക്ഷണം വിതരണം ചെയ്‌ത് യൂത്ത് ലീഗ് പ്രവർത്തകർ
പാലക്കാട് : ജനത കർഫ്യു ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ ആഹാരമില്ലാതെ വലഞ്ഞവർക്ക് ഭക്ഷണം വിതരണം ചെയ്‌ത് യൂത്ത് ലീഗ് പ്രവർത്തകർ. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് നിർദ്ധനർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് പട്ടാണിത്തെരുവ് മുസ്ലിം യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തിയത്. റെയിൽവേ സ്റ്റേഷനിൽ ഭക്ഷണം കിട്ടാതെ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് വീടുകളിൽ ഭക്ഷണം പാകം ചെയ്‌ത് വിതരണം ചെയ്യുകയായിരുന്നു ഇവർ.
Last Updated : Mar 23, 2020, 12:12 PM IST