ETV Bharat / state

പാലക്കാട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു: ക്രൂരത ബൈക്ക് മോഷണം ആരോപിച്ച്

author img

By

Published : Apr 8, 2022, 8:58 AM IST

ബൈക്ക് മോഷ്‌ടിച്ചത് മരിച്ച റഫീഖ് തന്നെയാണോ എന്നതില്‍ വ്യക്തതയില്ല. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

youth beaten to death in palakkad  Mob attack in kerala  mob lynching youth died  കേരളം ആൾക്കൂട്ട കൊലപാതകം  പാലക്കാട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
പാലക്കാട് ബൈക്ക് മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

പാലക്കാട്: ഒലവക്കോട് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് ആണ് മരിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെ ഒരു മണിയോടെ ബൈക്ക് മോഷ്‌ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

സംഭവത്തില്‍ ആലത്തൂര്‍ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍, പല്ലശന സ്വദേശി സൂര്യ എന്നിവരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുണ്ടൂര്‍ കുമ്മാട്ടിക്കെത്തിയ മൂന്നംഗ സംഘം അടുത്തുള്ള ബാറില്‍ മദ്യപിക്കാന്‍ കയറി. പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ വന്ന ബൈക്ക് അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടു.

ബൈക്ക് മോഷ്‌ടാവിനായുള്ള തെരച്ചിലിനിടെയാണ് റഫീഖ് ഇവരുടെ മുന്നില്‍പ്പെടുന്നത്. ബൈക്ക് കൊണ്ടുപോയ ആള്‍ ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു റഫീഖ് ധരിച്ചിരുന്നത്. റഫീഖാണ് മോഷ്‌ടാവെന്ന ധാരണയിലായിരുന്നു മര്‍ദനം. ബൈക്ക് കൊണ്ടുപോയത് റഫീഖ് തന്നെയാണോ എന്നതില്‍ വ്യക്തതയില്ല.

റഫീഖ് അടിയേറ്റ് വീഴുമ്പോൾ പതിനഞ്ചോളം പേര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷി നല്‍കുന്ന വിവരം. ഇയാള്‍ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസ് എത്തിയ ശേഷം കൂടി നിന്നവരും പൊലീസുദ്യോഗസ്ഥരും ചേര്‍ന്നാണ് റഫീഖിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

റഫീക്ക് നേരത്തെയും മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 2018ല്‍ പാലക്കാട് നോര്‍ത്ത് സ്റ്റേഷനിലെ വാഹനമോഷണ കേസിലെ പ്രതിയാണ്. ഇതേവര്‍ഷം കഞ്ചാവ് കടത്ത് കേസിലും അറസ്റ്റിലായി. പാലക്കാട് കസബ സ്റ്റേഷനിലും കേസുകളുണ്ടെ‍ന്ന് പൊലീസ് പറയുന്നു.

Also Read: കാമുകനുമായുള്ള ബന്ധം മറച്ചുവയ്‌ക്കാൻ മക്കളെ കൊലപ്പെടുത്തി മാതാവ് ; അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.