പാലക്കാട്: 1.4 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. ഷൊർണൂർ ഗണേശ്‌ഗിരി സ്വദേശി സനൂപിനെയാണ് (35) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒറ്റപ്പാലം പൊലീസും, ജില്ല ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് പിൻവശത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഒറ്റപ്പാലം, ഷൊർണൂർ മേഖലയിലെ സ്ഥിരം ലഹരി വില്‍പ്പനക്കാരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎയുടെ ഉറവിടത്തെകുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ്, ഷൊർണൂർ ഡിവൈഎസ്‌പി സുരേഷ് കുമാർ, നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എം അനിൽ കുമാർ എന്നിവരുടെ നിർദേശപ്രകാരം ഒറ്റപ്പാലം എസ്എച്ച്ഒ എം സുജിത്, കെ ജെ പ്രവീൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, രാഗേഷ്, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജോസഫ്, അനീസ്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Also read: കോട്ടയത്ത് 45 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍