പാലക്കാട് : ജോലി സമയത്ത് സര്‍ക്കാര്‍ ഓഫിസില്‍ വനിത ജീവനക്കാര്‍ കോല്‍ക്കളി പരിശീലനം നടത്തിയതില്‍ ജില്ല കലക്‌ടര്‍ക്ക് പരാതി നല്‍കി സാമൂഹ്യ പ്രവര്‍ത്തകര്‍. ജീവനക്കാരുടെ അനാസ്ഥക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.
ഓഫിസിലെ എല്ലാ വനിതാ ജീവനക്കാരും ഒരു ഹാളില്‍ ഒത്തുചേര്‍ന്ന് കോല്‍ക്കളി പരിശീലനം നടത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തിരിച്ചറിഞ്ഞതോടെ ഇവര്‍ പരിശീലനം അവസാനിപ്പിച്ചു.
Also Read: പുതുപ്പരിയാരത്ത് ആടിനെ പുലി കൊന്നു ; കോഴിയെ പിടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്
ഈ മാസം അവസാനം നടക്കുന്ന കുടുംബമേളയില്‍ അവതരിപ്പിക്കുന്നതിനായാണ് പരിശീലിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജിഎസ്‌ടി വകുപ്പ് മേധാവി ഇതുവരെ പ്രതികരിച്ചിട്ടില്ല.