പാലക്കാട്: കാളാംകുളത്ത് ഇറങ്ങിയത് പുലിയല്ല കാട്ടുപൂച്ചയെന്ന് വനം വകുപ്പ്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കാട്ടുപൂച്ചയുടെ ദൃശ്യ പതിഞ്ഞത്. പ്രദേശത്തെ ആടുകളെയും മറ്റും ആക്രമിച്ചത് കാട്ടുപൂച്ചയാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിഭീതിയിലായിരുന്നു കാളാംകുളം, കണക്കന്‍തുരുത്തി മേഖലയിലുള്ളവര്‍. എങ്കിലും ക്യാമാറകള്‍ മാറ്റി സ്ഥാപിച്ച് നിരീക്ഷണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനിടെ ഞായറാഴ്‌ച രാത്രിയും അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ഒരു ആടിന് പരിക്കേറ്റു. ചെറുകുന്നേല്‍ ജനാര്‍ദനന്‍റെ ആടിനാണ് പരിക്കേറ്റത്.
Also Read: കാസർകോട് പരപ്പയിൽ പുലിയിറങ്ങിയതായി ആശങ്ക ; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്
ശബ്‌ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ ജീവി ഓടി രക്ഷപെട്ടു. പമ്പരംകുന്നിന് സമീപം ഒരു മൃഗത്തിന്‍റെ ശരീരാവശിഷ്‌ടവും കണ്ടിരുന്നു. മാനിന്‍റെ ശരീരാവശിഷ്‌ടമാകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറഞ്ഞു.