പാലക്കാട്: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് ഇന്ന് മുഖ്യമന്ത്രിയെ കാണും. കേസില്‍ പൊലീസിന്‍റെ തുടരന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം.
സര്‍ക്കാര്‍ പറഞ്ഞ വാക്കുകള്‍ ഇതുവരെ പാലിച്ചില്ല. നീതി കിട്ടുംവരെ തെരുവില്‍ സമരം ചെയ്യും. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പോലീസിനും പ്രോസിക്യൂസിഷനും വീഴ്ചപറ്റി. പ്രോസിക്യൂഷന്‍ കേസ് വായിച്ച് കേള്‍പ്പിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പെണ്‍കുട്ടികളുടെ മാതാവ് ആവശ്യപ്പെട്ടു. പുനരന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്ന് വാളയാര്‍ സമരസമിതിയും വ്യക്തമാക്കി.