ETV Bharat / state

നീതി ആവശ്യപ്പെട്ടുള്ള വാളയാർ പെൺകുട്ടികളുടെ അമ്മയുടെ സമരം തുടരുന്നു - valayar mothers protest

വാളയാർ പെൺകുട്ടികളുടെ അമ്മയുടെ സമരം നാലാം ദിവസത്തിലെത്തി.

വാളയാർ പെൺകുട്ടികളുടെ അമ്മയുടെ സമരം തുടരുന്നു  വാളയാർ കേസിൽ അമ്മയുടെ സമരം തുടരുന്നു  നീതി ആവശ്യപ്പെട്ടുള്ള വാളയാർ കേസിലെ സമരം തുടരുന്നു  valayar girls mother protest continues  valayar mothers protest  protest continues in valayar case
നീതി ആവശ്യപ്പെട്ടുള്ള വാളയാർ പെൺകുട്ടികളുടെ അമ്മയുടെ സമരം തുടരുന്നു
author img

By

Published : Oct 28, 2020, 12:03 PM IST

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന വീട്ടുമുറ്റത്തെ സമരം നാലാം ദിവസവും തുടരുന്നു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അമ്മയുടെ സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എം പി, വി കെ ശ്രീകണ്ഠൻ എംപി, രമ്യ ഹരിദാസ് എംപി തുടങ്ങിയവർ ഇതിനോടകം സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് സമരപ്പന്തലിൽ എത്തിയിരുന്നു.

ഇതിനിടെ പ്രോസിക്യൂഷന്‍റെ വീഴ്‌ചയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ തള്ളി കേസിലെ മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ രംഗത്തെത്തിയത് സർക്കാരിന് തിരിച്ചടിയായി. തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അസ്വാഭാവികതയുണ്ടെന്നും കേസന്വേഷിച്ച ഉദ്യോഗസ്ഥരുടെ പിഴവാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്നും ജലജാ മാധവൻ ഇന്നലെ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.