പാലക്കാട്: പൊള്ളാച്ചി പല്ലടത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഈറോഡിലെ വര്‍ക് ഷോപ്പ് തൊഴിലാളികളായ കാരക്കാട് ഗിരീഷ് (42), അയിലൂർ മണ്ണാകൊളുമ്പ് പ്രഭാകരൻ (53) എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ് വ്യാഴാഴ്‌ച വൈകിട്ട് നാലരയോടെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.
മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിൽ എത്തിച്ച് വെള്ളിയാഴ്ച രാവിലെ സംസ്കരിച്ചു. എന്നാല്‍ സംസ്കാരശേഷം രാവിലെ എട്ടോടെ ഗിരീഷിന്റെ അമ്മ രുഗ്മിണിയും (65) തളര്‍ന്ന് വീണ് മരിച്ചു. ഭർത്താവ്: പരേതനായ കാശു. മറ്റ് മക്കൾ: രമേഷ്, രതീഷ്, രാജേഷ്, മഹേഷ്, ഗീത. പ്രഭാകരന്റെ ഭാര്യ: ബിന്ദു. മകൻ: പ്രണവ്. ഗിരീഷ് അവിവാഹിതനാണ്.
also read: തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക് ; സംഘത്തിന്‍റെ കൈയിൽ 10 പവന്‍റെ മാല