പാലക്കാട്: അകത്തേതറ ഉമ്മിണി വൃന്ദാവൻ നഗറിൽ പുലിയെത്തിയ സ്ഥലത്ത് കുടുതൽ നിരീക്ഷണ ക്യാമറയും, കൂടും സ്ഥാപിച്ചു. ബുധനാഴ്ച്ച പകലാണ് പുലിയെ കണ്ടെന്ന് വീട്ടമ്മ പറഞ്ഞത്. വനംവകുപ്പാണ് കൂടും ക്യാമറയും സ്ഥാപിച്ചത്
ബുധനാഴ്‌ച രാത്രി ഡിഎഫ്ഒ സ്ഥലം സന്ദർശിച്ചു. വ്യാഴം രാവിലെ ഗിരിനഗറിലുള്ള പിഎച്ച്സി റോഡിനിരുവശവും തൊഴിലുറപ്പ് തൊഴിലാളികൾ അടിക്കാട് വെട്ടി തെളിച്ചു. അടുത്ത ദിവസം കൂടുതൽ പ്രദേശത്തെ ചെറുകാടുകളും വെട്ടി തെളിക്കും.
വൃന്ദാവൻ നഗറിൽ പുലിയെത്തി നായയെ കടിച്ചതായി വീട്ടമ്മ പറഞ്ഞതോടെയാണ് പ്രദേശത്ത് നിരീക്ഷണം കർശനമാക്കിയത്.
ALSO READ:കൊവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കാറ്റഗറി തിരിച്ച്