ETV Bharat / state

മോഷണ കേസിലെ പ്രതി വൈദ്യ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടു - പലക്കാട് മോഷണകേസിലെ പ്രതി രക്ഷപ്പെട്ടു

ബുധനാഴ്ച വൈകുന്നേരം പാലക്കാട് താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്

theft case accused escapes during medical examination  accused flees from police in palakkad  പലക്കാട് മോഷണകേസിലെ പ്രതി രക്ഷപ്പെട്ടു  വൈദ്യ പരിശോധനയ്‌ക്കിടെ പ്രതി ഓടി രക്ഷപ്പെട്ടു
മോഷണ കേസിലെ പ്രതി വൈദ്യ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടു
author img

By

Published : Dec 30, 2021, 7:58 PM IST

പാലക്കാട്: മോഷണ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊർജിതമാക്കി. മണ്ണാർക്കാട് കൈതച്ചിറ സ്വദേശി ജിൻ്റോയാണ് (27) ഓടി രക്ഷപ്പെട്ടത്.
കഞ്ചാവ്, മയക്കുമരുന്ന് വിൽപ്പന, മോഷണം തുടങ്ങി നിരവധി കേസിലെ പ്രതിയാണ് ജിൻ്റോയെന്ന് പോലീസ് പറഞ്ഞു.

ALSO READ:പട്ടാപ്പകല്‍ ജീവനക്കാരനെ വെടിവച്ചുകൊന്ന് എസ്‌ബിഐയില്‍ നടത്തിയ കവര്‍ച്ച : പ്രതികള്‍ അറസ്റ്റില്‍

വടക്കുമണ്ണത്ത് പ്രവർത്തിക്കുന്ന ഗോൾഡ് പാർക്ക് അക്വേറിയത്തിൽ നിന്നും കഴിഞ്ഞ ദിവസം മൊബൈൽ ഫോണും 3,000 രൂപയും മോഷണം പോയിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ കേസിലാണ് ജിൻ്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച വൈകുന്നേരം താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്. പൊലീസിനെ കബളിപ്പിച്ചതിനും ജിൻ്റോക്കെതിരെ കേസെടുത്തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.