പാലക്കാട്: വലിയങ്ങാടി മത്സ്യമാർക്കറ്റിൽ നടത്തിയ കൊവിഡ് ആന്‍റിജൻ പരിശോധനയിൽ മുഴുവൻ പേരുടെയും ഫലം നെഗറ്റീവ്. 275 പേരെയാണ് പരിശോധിച്ചത്. പട്ടാമ്പി മത്സ്യമാർക്കറ്റിൽ കൊവിഡ് വ്യാപനം ഉണ്ടായ സാഹചര്യത്തിലായിരുന്നു പരിശോധന. ചൊവ്വാഴ്ച രാത്രി ആരംഭിച്ച പരിശോധന ബുധനാഴ്ച പുലർച്ചെ വരെ നീണ്ടു. രാവിലെ മീൻ വാങ്ങാൻ എത്തിയ ചെറുകിട കച്ചവടക്കാരെയും ലേലത്തിന് എത്തിയവരെയും പരിശോധനയ്ക്ക് വിധേയരാക്കി.
അടുത്ത ദിവസങ്ങളിൽ വീണ്ടും റാൻഡം പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കും. മത്സ്യ മാർക്കറ്റ് ഓഗസ്റ്റ് രണ്ട് വരെ അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് സാമൂഹിക വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് മത്സ്യ മാർക്കറ്റ് ഇന്നലെ മുതൽ ഓഗസ്റ്റ് രണ്ട് വരെ അടച്ചിടുന്നതെന്ന് ഓൾ കേരള ഫിഷ് മർച്ചന്‍റ് ആൻഡ് കമ്മീഷൻ ഏജൻസ് അസോസിയേഷൻ പറഞ്ഞു.