ETV Bharat / state

പാലക്കാട് സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ നിർബന്ധമാക്കി കലക്ടർ ഉത്തരവിറക്കും - compulsory covid treatment in private hospitals

സ്ഥിരം ചികിത്സ തേടുന്നവർ, ഒപിയിൽ എത്തി ആന്‍റിജൻ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർ എന്നിവരെ എങ്കിലും അതത് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ ആവശ്യം.

സ്വകാര്യ ആശുപത്രികളിൽ കൊവിഡ് പരിശോധന  പാലക്കാട് സ്വകാര്യ ആശുപത്രികളിൽ കൊവിഡ് പരിശോധന  കൊവിഡ് ചികിത്സ നിർബന്ധമാക്കി കലക്ടർ ഉത്തരവിറക്കും  സ്വകാര്യ ആശുപത്രികളിൽ കൊവിഡ് പരിശോധന  compulsory covid treatment in Palakkad private hospitals  compulsory covid treatment in private hospitals  The Collector make compulsory covid treatment in Palakkad
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ നിർബന്ധമാക്കി
author img

By

Published : Sep 21, 2020, 10:14 AM IST

പാലക്കാട്: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ തുടങ്ങാൻ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി വേണമെന്ന തീരുമാനത്തിലേക്കെത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കലക്ടർ ഉടൻ പുറത്തിറക്കും. മന്ത്രി എ കെ ബാലൻ പങ്കെടുത്ത അവലോകന യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നു. നേരത്തെ വിവിധ തലങ്ങളിൽ ചർച്ച നടത്തിയെങ്കിലും ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളും ചികിത്സയുമായി സഹകരിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് സർക്കാർ ഉത്തരവ് ഇറക്കാൻ തീരുമാനിച്ചത്.

സ്ഥിരം ചികിത്സ തേടുന്നവർ, ഒപിയിൽ എത്തി ആന്‍റിജൻ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർ എന്നിവരെ എങ്കിലും അതത് സ്വകാര്യ ആശുപത്രികൾ പ്രവേശിപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ ആവശ്യം. കൊവിഡ് ചികിത്സ ആരംഭിച്ചാൽ നിലവിലുള്ള ഒപിയെ ബാധിക്കുമെന്ന ആശങ്കയിലാണ് ആശുപത്രി ഉടമകൾ. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായാൽ സ്വകാര്യ ആശുപത്രികൾ പൂർണമായി ഏറ്റെടുത്ത് ചികിത്സ ഒരുക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.