ETV Bharat / state

റെയ്‌ഡ് വിവരങ്ങൾ ചേ‍ാർത്തി; എക്സൈസ് ഉദ്യേ‍ാഗസ്ഥന് സസ്‌പെൻഷൻ - റെയ്‌ഡ് വിവരങ്ങൾ ചോർത്തി

ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ച് ഒ‍ാഫിസിലെ സിവിൽ എക്സൈസ് ഒ‍ാഫിസർ എം പി അബ്‌ദുൽ റഹ്‌മാനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ചാരായ വാറ്റും കച്ചവടവും നടത്തിയിരുന്ന സ്ത്രീക്ക് റെയ്‌ഡ് വിവരങ്ങൾ ചോർത്തി പണം കൈപ്പറ്റി എന്നാണ് ആരോപണം.

Palakkad  Suspension of excise official palakkad  excise officer suspended  excise officer suspension  പാലക്കാട് കൈക്കൂലി കേസ്  പാലക്കാട് എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ  റെയ്‌ഡ് വിവരങ്ങൾ ചോർത്തിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ  എക്സൈസ് ഉദ്യേ‍ാഗസ്ഥന് സസ്‌പെൻഷൻ  സിവിൽ എക്സൈസ് ഒ‍ാഫിസറിന് സസ്‌പെൻഷൻ  റെയ്‌ഡ് വിവരങ്ങൾ ചോർത്തി  Suspension of palakkad excise officer
എക്സൈസ് ഉദ്യേ‍ാഗസ്ഥന് സസ്‌പെൻഷൻ
author img

By

Published : Dec 13, 2022, 2:50 PM IST

പാലക്കാട്: ചാരായ വാറ്റും കച്ചവടവും നടത്തിയിരുന്ന സ്ത്രീക്ക് റെയ്‌ഡ് വിവരങ്ങൾ നിരന്തരം ചേ‍ാർത്തി നൽകിയെന്ന അന്വേഷണ റിപ്പേ‍ാർട്ടിൽ എക്സൈസ് ഉദ്യേ‍ാഗസ്ഥന് സസ്‌പെൻഷൻ. ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ച് ഒ‍ാഫിസിലെ സിവിൽ എക്സൈസ് ഒ‍ാഫിസർ എം പി അബ്‌ദുൽ റഹ്‌മാനെയാണ് ഡെപ്യൂട്ടി കമ്മിഷണർ കെ ജയപാലൻ സസ്പെൻഡ് ചെയ്‌തത്.

നേരത്തേ എട്ട് അബ്‌കാരി കേസുകളിൽ പ്രതിയായ സ്ത്രീ വീണ്ടും ചാരായവാറ്റും കച്ചടവും സജീവമാക്കിയതേ‍ാടെ അവരുമായി ബന്ധം സ്ഥാപിച്ച് ഉദ്യേ‍‍ാഗസ്ഥൻ പണം പറ്റിയതായാണ് ആരോപണം. വകുപ്പിന്‍റെ പ്രത്യേക പരിശേ‍ാധന സമയത്തുപേ‍ാലും റെയ്‌ഡ് വിവരം ചേ‍ാർത്തി നൽകി ഇയാൾ സ്ക്വാഡിൽ നിന്ന് വിട്ടുനിന്നു. പരിശേ‍ാധനകൾക്ക് ശേഷവും വാറ്റ് നടക്കുന്നതിനെക്കുറിച്ച് പരാതി ലഭിച്ചപ്പേ‍ാൾ റേഞ്ച് ഒ‍ാഫിസിലെ ചില ഉദ്യേ‍ാഗസ്ഥർ രഹസ്യമായി നടത്തിയ മിന്നൽപരിശേ‍ാധനയിലാണ് ആറു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമടക്കം സ്ത്രീയെ അറസ്റ്റ് ചെയ്‌തത്.

റെയ്‌ഡിനിടയിൽ ഇവർക്ക് വന്ന മെ‍ാബൈൽ ഫോൺ കോൾ അബ്‌ദുൽ റഹ്‌മാന്‍റേതാണെന്ന് പിന്നീട് കണ്ടെത്തി. സ്ക്വാഡ് ഒ‍ാഫിസിൽ നിന്ന് ഇറങ്ങുന്നതിന് തെ‍ാട്ടുമുൻപാണ് പ്രതിക്ക് വിളിയെത്തിയത്. ഫേ‍ാൺ പരിശേ‍ാധിച്ചപ്പോൾ, പലതവണ ഇരുവരും സന്ദേശങ്ങൾ കൈമാറിയതിന് തെളിവ് ലഭിച്ചു. ലഹരി വിമുക്ത പ്രവർത്തനത്തിനുള്ള ‘വിമുക്തി’യിലെ സജീവ പ്രവർത്തകനാണ് നടപടി നേരിട്ട ഉദ്യേ‍ാഗസ്ഥൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.