ETV Bharat / state

എൽഡിഎഫ്‌ സ്ഥാനാർഥി ജോ.ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരണം ; കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അറസ്റ്റില്‍ - Thrikkakara by election

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരണം  അശ്ലീല വീഡിയോ പ്രചരണം ഒരാള്‍ അറസ്റ്റില്‍  Pornographic video campaign  LDF candidate Dr Joe Joseph  Thrikkakara by election  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്
എൽഡിഎഫ്‌ സ്ഥാനാർഥി ജോ.ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരണം
author img

By

Published : May 28, 2022, 3:04 PM IST

പാലക്കാട് : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ.ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ പട്ടാമ്പിയിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ആമയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ടി.കെ ഷുക്കൂറാണ് പിടിയിലായത്.

ആമയൂരിലെ പുതിയ റോഡിലെ വീട്ടില്‍ നിന്നാണ് തൃക്കാക്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജോ.ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കഴിഞ്ഞ ദിവസം ആലത്തൂർ മുൻ യൂത്ത്‌ കോൺഗ്രസ്‌ നിയോജകമണ്ഡലം മണ്ഡലം സെക്രട്ടറി തേങ്കുറിശി വെമ്പലൂർ അരിയക്കോട്‌ വീട്ടിൽ ശിവദാസനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

also read:തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലയില്‍

നിലവിൽ കോൺഗ്രസ്‌ തേങ്കുറിശ്ശി മണ്ഡലം എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗവുമാണ് ശിവദാസന്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.