ETV Bharat / state

'വിഭാഗീയത വളര്‍ത്തുന്നു' ; പികെ ശശിക്കെതിരെ സിപിഎം പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം - പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം

പാലക്കാട് ജില്ലയിലെ വിഭാഗീയത അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ അംഗങ്ങളായ ആനാവൂര്‍ നാഗപ്പനും കെ കെ ജയചന്ദ്രനുമാണ് വിമര്‍ശനം ഉന്നയിച്ചത്

P K Sasi accused of factionalism  പി കെ ശശി വിഭാഗീയത വളര്‍ത്തുന്നുവെന്ന്  പാലക്കാട് ജില്ലയിലെ സിപിഎം വിഭാഗീയത  പാലക്കാട് ജില്ലയിലെ വിഭാഗീയത അന്വേഷിക്കാന്‍  പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം  cpim factionalism in Palakkad district
പി കെ ശശി വിഭാഗീയത വളര്‍ത്തുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം
author img

By

Published : Nov 25, 2022, 10:16 PM IST

പാലക്കാട്‌ : സിപിഎം ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം. പാർട്ടി അന്വേഷണ കമ്മിഷന്‍ അംഗങ്ങളായ ആനാവൂർ നാഗപ്പനും കെ കെ ജയചന്ദ്രനുമാണ് വിമർശനം ഉന്നയിച്ചത്. ജില്ലയിൽ വിഭാഗീയത വളർത്തുന്നതിൽ പി കെ ശശിക്ക് മുഖ്യ പങ്കെന്നാണ് ആരോപണം.

ജില്ല നേതൃത്വം മോശമെന്ന് വരുത്തി തീർക്കാൻ ശശി ശ്രമിക്കുന്നു. കെടിഡിസി ചെയർമാനായിട്ടും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കെടിഡിസി ഓഫിസ് വിഭാഗീയ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കുന്നു, എന്നിങ്ങനെയായിരുന്നു കുറ്റപ്പെടുത്തല്‍.

ജില്ലയിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷന്‍ അംഗങ്ങളാണ് ഇരുവരും. യോഗത്തിൽ മണ്ണാർക്കാട്, മുണ്ടൂർ മേഖലകളിൽ നിന്നുള്ള അംഗങ്ങളും ശശിക്കെതിരെ ആഞ്ഞടിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.