പാലക്കാട്: ആതുര സേവനത്തോടൊപ്പം ജനസേവനവും കൂടെ കൂട്ടാനൊരുങ്ങുകയാണ് പാലക്കാട് ഓങ്ങല്ലൂരിന്‍റെ ജനകീയ ഡോക്‌ടർ ആയ കെ.വേണുഗോപാൽ. ജില്ലാ മെഡിക്കൽ ഓഫീസറായും ഹെൽത്ത് അഡീഷണൽ ഡയറക്‌ടറായും പ്രവർത്തിച്ച വേണുഗോപാൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലേക്ക് കൊണ്ടൂർ ഡിവിഷനിൽ ഇടതുപക്ഷ സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്.
മൂന്നു പതിറ്റാണ്ട് കാലത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം വീട്ടിൽ ചികിത്സ നടത്തിവരികയാണ് വേണുഗോപാൽ. വോട്ട് ചോദിച്ച് വീടുകളിൽ എത്തുന്ന ഡോക്‌ടർക്ക് മികച്ച സ്വീകരണമാണ് ജനങ്ങൾ നൽകുന്നത്. തെരഞ്ഞെടുക്കപ്പെട്ടാൽ ആരോഗ്യ രംഗത്തെ സേവനങ്ങൾ മെച്ചപ്പെടുത്താനും എല്ലാവരിലേക്കും സേവനങ്ങൾ എത്തിക്കാനും പ്രയത്നിക്കുമെന്ന് ഡോ വേണുഗോപാൽ പറയുന്നു.