ETV Bharat / state

തര്‍ക്കം കൊലപാതക ശ്രമത്തില്‍ കലാശിച്ചു ; ബി.ജെ.പി പ്രവർത്തകന് ഏഴുവർഷം കഠിന തടവും പിഴയും

author img

By

Published : Apr 13, 2022, 11:05 PM IST

പാലക്കാട് കുറ്റാനശ്ശേരി നെടുമ്പറമ്പത്ത് മണികണ്‌ഠനാണ് ഏഴുവർഷം കഠിന തടവും പിഴയും ശിക്ഷ ലഭിച്ചത്

murder attempt Imprisonment  murder attempt Imprisonment for bjp activist palakkad  പാലക്കാട് ബി.ജെ.പി പ്രവർത്തകന് ഏഴു വർഷം കഠിന തടവും പിഴയും  കുടിവെള്ള വിതരണത്തിന്‍റെ പേരിലുണ്ടായ തർക്കത്തില്‍ ബി.ജെ.പി പ്രവർത്തകന് തടവും പിഴയും
തര്‍ക്കം കൊലപാതക ശ്രമത്തിലെത്തി; ബി.ജെ.പി പ്രവർത്തകന് ഏഴു വർഷം കഠിന തടവും പിഴയും

പാലക്കാട് : കുടിവെള്ള വിതരണത്തിന്‍റെ പേരിലുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ മധ്യവയസ്‌ക്കനെ കുത്തി കൊല്ലാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകന് ഏഴുവർഷം കഠിന തടവും പിഴയും. കുറ്റാനശ്ശേരി നെടുമ്പറമ്പത്ത് മണികണ്‌ഠനാണ് (51) ശിക്ഷ ലഭിച്ചത്. ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിന് രണ്ട് വർഷം കഠിന തടവും, തടഞ്ഞുവെച്ചതിന് 15 ദിവസത്തെ വെറും തടവുമാണ്‌ ശിക്ഷ.

തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. വെള്ളിനേഴി കുറ്റാനശ്ശേരി കുന്നത്ത് വീട്ടിൽ പ്രഭാകരനെയാണ്‌ (60) ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്‌. ഒറ്റപ്പാലം അസിസ്റ്റന്‍റ് ഡിസ്ട്രിക്‌ട് ആൻഡ് സെക്ഷൻസ് കോടതി ജഡ്‌ജി പി സെയ്‌തലവിയാണ് ശിക്ഷ വിധിച്ചത്. 2017 ജൂൺ ഒന്‍പതിന് വൈകിട്ട് ഏഴോടെ കുറ്റാനശ്ശേരി പുന്നടി റോഡ് ജംങ്‌ഷനിലാണ് സംഭവം.

11 ദിവസം ചികിത്സയില്‍ : മാപ്പിളശ്ശേരി ജലസേചനപദ്ധതിയിൽ നിന്ന് മണികണ്‌ഠന്‍റെ വീട്ടിലേക്ക് വെള്ളം കിട്ടുന്നില്ലെന്ന പേരിൽ തർക്കം നിലനിന്നിരുന്നു. മണികണ്‌ഠൻ പമ്പ് ഹൗസിലെ മോട്ടർ ഓഫ് ചെയ്‌ത് കുടിവെള്ള വിതരണം തടസപ്പെടുത്തുകയും പമ്പ് ഓപ്പറേറ്ററെ ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തു. പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കുടിവെള്ള കമ്മിറ്റിയിലെ അംഗമായ പ്രഭാകരനെ കുത്തുകയായിരുന്നു.

പരിക്കേറ്റ പ്രഭാകരൻ പതിനൊന്ന് ദിവസം പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്നത്തെ ചെർപ്പുളശ്ശേരി സി.ഐ എ ദീപകുമാർ അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ ഹരി ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.