ETV Bharat / state

ഗെയിം കളിച്ച് നഷ്‌ടമായത് 40,000; മനോവിഷമത്തില്‍ ജീവനൊടുക്കി യുവാവ് - ഗെയിംകളിച്ച് 40,000 നഷ്‌ടപ്പെട്ടതിന്‍റെ മനോവിഷമത്തില്‍ ജീവനൊടുക്കി യുവാവ്

കൊഴിഞ്ഞാമ്പാറ പണിക്കർകളം സ്വദേശി ഷണ്മുഖന്‍റെ മകൻ സജിത്താണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്.

Palakkad money lost in game man committed suicide  Palakkad todays news  പാലക്കാട് ഇന്നത്തെ വാര്‍ത്ത  ഗെയിംകളിച്ച് 40,000 രൂപ നഷ്‌ടമായ മനോവിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചു  ഗെയിംകളിച്ച് 40,000 നഷ്‌ടപ്പെട്ടതിന്‍റെ മനോവിഷമത്തില്‍ ജീവനൊടുക്കി യുവാവ്  money lost in mobile phone game
ഗെയിംകളിച്ച് നഷ്‌ടമായത് 40,000; മനോവിഷമത്തില്‍ ജീവനൊടുക്കി യുവാവ്
author img

By

Published : Mar 25, 2022, 9:01 PM IST

പാലക്കാട്: മൊബൈൽ ഫോണിൽ ഗെയിം കളിച്ച് 40,000 രൂപ നഷ്‌ടമായ മനോവിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചു. വീട്ടിൽ അറിഞ്ഞാൽ വഴക്കുപറയുമെന്ന മനോവിഷമത്തിൽ കൊഴിഞ്ഞാമ്പാറ പണിക്കർകളം സ്വദേശി ഷണ്മുഖന്‍റെ മകൻ സജിത്താണ് (22) ജീവനൊടുക്കിയത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.

ALSO READ: ദേശീയ പണിമുടക്ക്; കേരളത്തില്‍ 48 മണിക്കൂര്‍ ഹര്‍ത്താല്‍ സമാന സാഹചര്യം

വെള്ളിയാഴ്ച രാവിലെയാണ് സജിത്തിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ല ആശുപത്രിയിൽ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്‌കരിച്ചു. അമ്മ: ധനം. സഹോദരങ്ങൾ: സത്യൻ, സജിത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.