പാലക്കാട്: മാണി.സി.കാപ്പൻ യുഡിഎഫിലേക്ക് വരുന്നതിനെ വ്യക്തിപരമായി താൻ സ്വാഗതം ചെയ്യുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സി കാപ്പൻ്റെ കുടുംബവുമായി ദീർഘകാലത്തെ ബന്ധമുണ്ട്. പരമ്പരാഗതമായി കോൺഗ്രസുമായി ബന്ധപ്പെട്ട് കിടക്കുന്ന കുടുംബമാണ് അദ്ദേഹത്തിൻ്റേത്. കോൺഗ്രസ് പൈതൃക കുടുംബമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കുടുംബത്തിലെ അംഗമെന്ന നിലക്ക് അദ്ദേഹം കോൺഗ്രസിലേക്ക് വരുന്നുവെങ്കിൽ സ്വാഗതം ചെയ്യുന്നു . എന്നാല്‍ തീരുമാനമെടുക്കേണ്ടത് മാണി സി കാപ്പനാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
എൻസിപിയുമായോ കോൺഗ്രസുമായോ താൻ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. കോൺഗ്രസിലേക്ക് വന്നാൽ പാലാ സീറ്റ് നൽകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം തനിക്കിപ്പോൾ പറയാനാകില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.