പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ യുവാവ് പൊലീസ് പിടിയിൽ. വാളയാർ പുലാമ്പാറ എസ്‌സി കോളനിയിലെ എ മണികണ്‍ഠൻ (21) നെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. 17 വയസുകാരിയുമായി ഇയാൾ വെള്ളിയാഴ്ച്ച കടന്നുകളയുകയായിരുന്നു. പിന്നീട് ഇരുവരും തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം തിരികെ മടങ്ങവേ വാളയാറിൽ വെച്ചാണ് ഇരുവരെയും പൊലിസ് പിടികൂടിയത്.
പെൺകുട്ടിയുടെ വീട്ടുകാർ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അനേഷണത്തിലാണ് ഇരുവരേയും പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയതിനും ലൈംഗികമായി പീഡിപ്പിച്ചതിനും പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സിഐ പി. അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കടന്ന യുവാവ് പിടിയിൽ - pocso case accuse arrested news
വാളയാർ പുലാമ്പാറ എസ്‌സി കോളനിയിലെ എ മണികണ്‍ഠൻ (21) നെയാണ് വാളയാറില്‍ വെച്ച് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്