പാലക്കാട്: പാലക്കാട് ഡിസിസി ഓഫീസിന് മുന്നിൽ ഡിസിസിക്കെതിരെ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധം. ജില്ലയിൽ മലമ്പുഴ, കോങ്ങാട്, നെന്മാറ തുടങ്ങിയ മണ്ഡലങ്ങളിലേക്ക് ഘടകകക്ഷി സ്ഥാനാർഥികളെ പരിഗണിച്ചത് വിജയസാധ്യത ഇല്ലാതാക്കുമെന്നും കോൺഗ്രസ് ചിഹ്നത്തിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കണമെന്നും ആവശ്യം ശക്തമാകുന്നു. ആവശ്യം ഉന്നയിച്ച് കോൺഗ്രസ് അനുഭാവികൾ യോഗം ചേർന്ന് പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ഡിസിസി ഓഫീസിന് മുന്നിലും ഘടകകക്ഷികളെ പരിഗണിച്ച മണ്ഡലങ്ങളിലും കോൺഗ്രസിനെതിരെ പോസ്റ്ററുകൾ ഉയർന്നിരിക്കുന്നത്. അതേസമയം, സംഭവത്തോട് നേതൃത്വം പ്രതികരിക്കാൻ തയ്യാറായിട്ടില്ല.