പാലക്കാട് : കേരളത്തിലെ ഏക രണോത്സവമായ കൊങ്ങൻപട ആഘോഷിച്ചു. ചിറ്റൂർ ദേശത്തെ ആക്രമിക്കാനെത്തിയ കൊങ്ങ രാജാവിനെ തോൽപ്പിച്ചതിന്‍റെ ഐതിഹ്യസ്‌മരണ ഉണർത്തുന്നതാണ് കൊങ്ങൻപട മഹോത്സവം.
തിങ്കളാഴ്‌ച പുലർച്ചെ യുദ്ധസന്ദേശമായ അരത്തിക്കാവ് തീണ്ടലോടെ കൊങ്ങൻപടയ്‌ക്ക് തുടക്കമായി. ഈടുവെടി കാലത്ത് വാൾവെച്ചപാറ അമ്പലത്തിൽ നിന്ന് ആന, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പുണ്ടായി. ചിറ്റൂർ കാവിൽ പഞ്ചവാദ്യം കൊട്ടിക്കയറി.
വൈകിട്ട് പഴയന്നൂർ കാവിൽനിന്ന് വാദ്യമേളങ്ങളുടെയും ഗജവീരരുടെയും അകമ്പടിയോടെ ഭഗവതിയും കോലക്കുട്ടികൾ തട്ടിൻമേൽ കൂത്ത്, കൊടിതൊഴ,തോട്ടിവേല എഴുന്നള്ളിപ്പും ചിറ്റൂർ കാവ് വലംവച്ചെത്തി.
also read: ദേശ സംരക്ഷണ സ്മരണയുര്‍ത്തുന്ന കൊങ്ങൻപട രണോത്സവം ഇന്ന്
പിന്നീട് രാത്രി കൊങ്ങന്‍റെ പടപുറപ്പാട്, പടമറിച്ചിൽ, കട്ടിൽശവം എന്നിവയും നടന്നു. ചൊവ്വാഴ്‌ച പുലർച്ചെ രാവേലയ്ക്കുശേഷം പാണ്ടിമേളത്തോടെ കാവുകയറുന്നതോടെ കൊങ്ങൻപട ചടങ്ങുകൾക്ക് താൽക്കാലിക സമാപനമാകും. ഏപ്രിലിൽ നടക്കുന്ന കരിവേലയോടെ കൊങ്ങൻപട ചടങ്ങുകൾ സമാപിക്കും.