ETV Bharat / state

വീട്ടുമുറ്റത്ത് വെച്ച സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ അപകടം - Indian oil gas cylinder exploded in Palakkad Ottapalam

ഇന്ത്യൻ ഓയിലിൻ്റെ ഇൻഡൈൻ പാചക വാതക ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഒറ്റപ്പാലത്താണ് അപകടം.

ഒറ്റപ്പാലം കാഞ്ഞിരക്കടവ് സിലിണ്ടർ പൊട്ടിത്തെറിച്ചു  കുളത്തിങ്കൽ ഷെറിഫ് വീട്ടുമുറ്റത്ത് സിലിണ്ടർ പൊട്ടിത്തെറിച്ചു  പാലക്കാട് ഇന്ത്യൻ ഓയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു  പാചക വാതക ഗ്യാസ് സിലിണ്ടർ അപകടം  cylinder exploded Palakkad Ottapalam  gas cylinder exploded Palakkad Ottapalam  Indian oil gas cylinder exploded in Palakkad Ottapalam  cooking gas cylinder explosion in the backyard of house in Kanjirakadavu
വീട്ടുമുറ്റത്ത് ഏജൻസിക്കാർ കൊണ്ടുവച്ച സിലിണ്ടർ മണിക്കൂറുകൾക്കുള്ളിൽ പൊട്ടിത്തെറിച്ചു
author img

By

Published : Mar 4, 2022, 12:31 PM IST

പാലക്കാട്: വീട്ടുമുറ്റത്ത് ഇറക്കി വച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ഒറ്റപ്പാലം കാഞ്ഞിരക്കടവ് കുളത്തിങ്കൽ ഷെറിഫിൻ്റെ വീട്ടിൽ ഇറക്കി വച്ച ഇന്ത്യൻ ഓയിലിൻ്റെ ഇൻഡൈൻ പാചക വാതക ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സംഭവ സമയത്ത് സിലിണ്ടറിന് സമീപം ആളുകൾ ഉണ്ടായിരുന്നില്ല. അതിനാല്‍ വൻ അപകടം ഒഴിവായി.

ബുധൻ വൈകിട്ട് മൂന്നു മണിയോടെ ഏജൻസിയില്‍ നിന്ന് എത്തിച്ച സിലിണ്ടർ വൻ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വ്യാഴാഴ്‌ച വീടിൻ്റെ ഉള്ളിലേക്ക് വയ്‌ക്കാമെന്ന് കരുതി മുറ്റത്ത് വച്ചിരിക്കുകയായിരുന്നു. ഗ്യാസ് പൊട്ടിത്തെറിച്ച് വീടിൻ്റെ മേൽക്കൂര തകർന്നു. വീടിൻ്റെ തറയിൽ വിരിച്ച മാർബിളിനും പൂച്ചെട്ടിക്കും കേടുപാടുകൾ സംഭവിച്ചു.

തണുപ്പുള്ള സ്ഥലത്താണ് ഗ്യാസ് സിലിണ്ടർ വച്ചിരുന്നത്. ഗ്യാസ് സിലിണ്ടർ ഏതു കാരണത്താലാണ് പൊട്ടിതെറിച്ചതെന്ന് അറിയില്ല. സിലിണ്ടറിൻ്റെ കാലപഴക്കം കൊണ്ടായിരിക്കാം പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഗ്യാസ് ഏജൻസി അധികൃതർ അറിയിച്ചു.

ALSO READ:സ്വർണവില വീണ്ടും കൂടി; ഒരു ഗ്രാമിന് 4,770 രൂപ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.