പാലക്കാട്: പാലക്കാട് ജംഗ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 9.1 കിലോ കഞ്ചാവ് ആർപിഎഫ് പിടികൂടി. ഞായറാഴ്‌ച രാവിലെ എത്തിയ ധൻബാദ് ആലപ്പുഴ എക്‌സ്പ്രസിലെ ജനറൽ കംപാർട്ട്മെന്‍റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
രണ്ട് ബാഗുകളിലായി സീറ്റിനടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിയെ പിടികൂടാനായില്ല. പാലക്കാട് ആർപിഎഫ് ക്രൈം ഇന്‍റലിജിൻസ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് റേഞ്ചും ചേർന്നായിരുന്നു പരിശോധന.
ജനുവരിയിൽ മാത്രം ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ 50 കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ട്രെയിൻ മാർഗം ലഹരി ഒഴുക്ക് തടയാനായി പരിശോധന ശക്തമാക്കുമെന്ന് ആർപിഎഫ് കമാൻഡന്‍റ് ജെതിൻ ബി.രാജ് അറിയിച്ചു.
Also Read: കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 452 കേസുകൾ