ETV Bharat / state

ഡിവൈഎഫ്ഐ നേതാവിന് പൊലീസ് മർദനം; ദൃശ്യങ്ങൾ പുറത്ത് - ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് മർദിച്ചു

പൊലീസുദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുകയാണ് ഉണ്ടായതെന്നാണ് അഗളി പൊലീസിൻ്റെ വിശദീകരണം.

DYFI leader beaten by police  police beaten dyfi activist  ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് മർദിച്ചു  ഡിവൈഎഫ്ഐ നേതാവിന് മർദനം
ഡിവൈഎഫ്ഐ നേതാവിന് പൊലീസ് മർദനം
author img

By

Published : Mar 20, 2022, 2:07 PM IST

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ആശുപത്രിക്ക് മുന്നിൽ ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിക്ക് പൊലീസ് മർദനം. അഗളി മുൻ മേഖല സെക്രട്ടറി മണികണ്‌ഠേശ്വരനെ പൊലീസുദ്യോഗസ്ഥൻ കൈ വീശി അടിക്കുന്ന ദൃശ്യമാണ് പുറത്തു വന്നത്. അതേസമയം പൊലീസുദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുകയാണ് ഉണ്ടായതെന്നാണ് അഗളി പൊലീസിൻ്റെ വിശദീകരണം.

ഡിവൈഎഫ്ഐ നേതാവിന് പൊലീസ് മർദനം

കോട്ടത്തറ ആശുപത്രിയ്ക്ക് സമീപം ബൈക്കും പിക്കപ്പ് വാനും തമ്മിൽ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തർക്കം സംഘർഷത്തിന് വഴിമാറി. ആശുപത്രിക്ക് തൊട്ടടുത്തായി രണ്ട് സംഘമായി തിരിഞ്ഞ് സോഡ കുപ്പി കൊണ്ട് ആക്രമിക്കുന്ന വിധത്തിൽ ആക്രമണം നടന്നു.

സംഘർഷത്തിൽ നായ്ക്കർപാടി സ്വദേശികളായ ഗൗതം (25), ബാലകൃഷ്‌ണൻ (27), അഗളി സ്വദേശിയായ മനോജ് (39) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഡിവൈഎഫ്ഐ മുൻ മേഖല ഭാരവാഹിയായ മനോജിന് മർദനമേറ്റതായുള്ള വിവരമറിഞ്ഞെത്തിയതാണ് മണികണ്‌ഠേശ്വരനും പ്രവർത്തകരും. വീണ്ടും വാക്കേറ്റവും കയ്യാങ്കളിയും ആശുപത്രിക്കു മുന്നിലുണ്ടായി. ഇതിനിടെ എത്തിയ പൊലീസുദ്യോഗസ്ഥരാണ് മണികണ്‌ഠേശ്വരനെ മർദിച്ചത്.

മണികണ്‌ഠേശ്വരനും സംഘവും ആശുപത്രിയിൽ അക്രമാന്തരീക്ഷം സൃഷ്‌ടിച്ചതായി ജീവനക്കാർ നൽകിയ പരാതിയിലാണ് പൊലീസ് നടപടിയെന്നാണ് വിശദീകരണം. മണികണ്‌ഠേശ്വരൻ ഹെൽമെറ്റ് ഉപയോഗിച്ച് പൊലീസിനെ മർദിക്കാൻ ശ്രമിച്ചതായും അഗളി പൊലീസ് പറയുന്നു. പൊലീസുകാരന്‍റെ കണ്ണിന് താഴെ പരിക്ക് പറ്റിയതായും പറയുന്നുണ്ട്.

Also Read: ഐഎസ്എൽ ഫൈനൽ കാണാൻ പോയ രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.