ETV Bharat / state

ഡോ. എസ് ചിത്ര പാലക്കാട് ജില്ല കലക്‌ടറായി ചുമതലയേറ്റു - എസ് ചിത്ര പാലക്കാട് ജില്ല കലക്‌ടറായി ചുമതലയേറ്റു

ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡി എന്നീ പദവികളില്‍ സേവനമനുഷ്‌ടിച്ച ശേഷമാണ് എസ്‌ ചിത്ര പാലക്കാട് ജില്ല കലക്‌ടറായി ചുമതലയേറ്റത്

Collector Dr S Chitra takes charge in palakkad  Collector Dr S Chitra takes charge in palakkad  എസ് ചിത്ര പാലക്കാട് ജില്ല കലക്‌ടറായി ചുമതലയേറ്റു  ഡോ എസ് ചിത്ര പാലക്കാട് ജില്ല കലക്‌ടറായി
എസ് ചിത്ര പാലക്കാട് ജില്ല കലക്‌ടറായി ചുമതലയേറ്റു
author img

By

Published : Jan 30, 2023, 5:59 PM IST

പാലക്കാട്: ഡോ. എസ് ചിത്ര പാലക്കാട് ജില്ല കലക്‌ടറായി ചുമതലയേറ്റു. നിലവിലെ കലക്‌ടര്‍ മൃണ്‍മയി ജോഷി, ദേശീയ ആരോഗ്യ ദൗത്യം ഡയറക്‌ടറായി ചുമതലയേല്‍ക്കുന്ന സാഹചര്യത്തിലാണ് എസ് ചിത്ര ചുമതലയേല്‍ക്കുന്നത്. കലക്‌ടറേറ്റിലെത്തിയ എസ്‌ ചിത്രയെ, എഡിഎം കെ മണികണ്‌ഠന്‍ സ്വീകരിച്ചു.

കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍ ജില്ല കലക്‌ടര്‍ മൃണ്‍മയി ജോഷിയ്ക്കുള്ള യാത്രയയപ്പ് പരിപാടിയില്‍വച്ച് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക അനുഭവങ്ങള്‍ പങ്കുവച്ചു. എഡിഎം കെ മണികണ്‌ഠന്‍, ഒറ്റപ്പാലം സബ് കലക്‌ടര്‍ ഡി ധര്‍മലശ്രീ, അസിസ്റ്റന്‍റ് കലക്‌ടര്‍ ഡി രഞ്ജിത്, ഹുസൂര്‍ ശിരസ്‌താദാര്‍ രാജേന്ദ്രന്‍ പിള്ള, ഡെപ്യൂട്ടി കലക്‌ടര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

'പാലക്കാട് എത്തിയതില്‍ വ്യക്തിപരമായ സന്തോഷം': വ്യവസായം, കൃഷി എന്നീ വ്യത്യസ്‌ത മേഖലകളില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന സ്ഥലമാണ് പാലക്കാടെന്ന് ജില്ല കലക്‌ടര്‍ ഡോ. എസ് ചിത്ര പറഞ്ഞു. ഭംഗിയുള്ള ഒരുപാട് സ്ഥലങ്ങളുള്ള, ഗ്രാമീണ തനിമയുള്ള പാലക്കാട് ജില്ലയുടെ കലക്‌ടറായി എത്തിയതില്‍ വ്യക്തിപരമായി സന്തോഷമുണ്ട്. എല്ലാ മേഖലയിലും ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തമുള്ളത് കൊണ്ടുതന്നെ ജില്ലയെ കൂടുതല്‍ മനസിലാക്കും. ശേഷം ഇടപെടലുകള്‍ ആവശ്യമുള്ള മേഖലകള്‍ കണ്ടെത്തി അതിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കും.

സര്‍ക്കാരിന്‍റെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മുന്‍ ജില്ല കലക്‌ടര്‍ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രാധാന്യം നല്‍കും. ഓഫിസുകളിലെത്തുന്ന പൊതുജനങ്ങള്‍ സന്തോഷത്തോടെ, പുഞ്ചിരിയോടെ മടങ്ങിപ്പോവുന്ന സാഹചര്യം ഉണ്ടാക്കാനാകണം. മുന്നോട്ടുപോവുന്നതിന് എല്ലാവരുടേയും സ്നേഹവും സഹകരണമുണ്ടാകണമെന്നും ജില്ലാ കലക്‌ടര്‍ പറഞ്ഞു.

2014ല്‍ ഐഎഎസ് ലഭിച്ച ഡോ. എസ് ചിത്ര ആലപ്പുഴ സ്വദേശിനിയാണ്. മുന്‍പ് കേരള ഹെല്‍ത്ത് സര്‍വീസ് അസിസ്റ്റന്‍റ് സര്‍ജന്‍(2014), കൊല്ലം അസിസ്റ്റന്‍റ് കലക്‌ടര്‍, സബ് കലക്‌ടര്‍ (2016-18), സംസ്ഥാന ഐടി മിഷന്‍ ഡയറക്‌ടര്‍ (2018-20), ലേബര്‍ കമ്മിഷണര്‍ (2020-22) എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചിരുന്നു. ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി, കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പ്പറേഷനില്‍ എംഡി എന്നി ചുമതലകള്‍ വഹിക്കവെയാണ് പാലക്കാട് ജില്ല കലക്‌ടറായി നിയമിതയാകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.