പാലക്കാട്: പ്രഥമ പാലക്കാട് ജില്ല ഒളിമ്പിക് ഗെയിംസിന്‍റെ ഭാഗമായി നടന്ന റഗ്ബി ടൂർണമെന്‍റ് പട്ടാമ്പിയിൽ നടന്നു. പട്ടാമ്പി ഗവണ്‍മെന്‍റ് സംസ്‌കൃത കോളേജ് ഗ്രൗണ്ടിൽ എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഓൾ സ്റ്റാർ അക്കാദമി പട്ടാമ്പി ജേതാക്കളായി.
ടൂർണമെന്‍റിൽ പട്ടാമ്പി ഗവണ്‍മെന്‍റ് ഹയർസെക്കൻഡറി സ്‌കൂൾ ടീം രണ്ടാം സ്ഥാനം നേടി. മത്സരങ്ങളിൽ ജേതാക്കളായവർ ഒന്നാമത് സംസ്ഥാന ഒളിമ്പിക് ടൂർണമെന്‍റിൽ മാറ്റുരയ്‌ക്കും.
ALSO READ: ഫുട്ബോളിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല ; എല്ലാവർക്കും ആശങ്കയുണ്ട് : ഇവാൻ വുകോമാനോവിച്ച്
കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒളിമ്പിക് ഗെയിംസ് പദ്ധതി ആവിഷ്‌കരിച്ചത്. ഒന്നാമത് ഒളിമ്പിക് ഗെയിംസിന്‍റെ ഭാഗമായി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നുവരുന്നത്. റഗ്ബിയടക്കം 24 ഇനം മത്സരങ്ങളാണ് ഒളിമ്പിക് ഗെയിംസിൽ നടക്കുന്നത്.