പാലക്കാട്: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ യൂത്ത് പാര്‍ലമെന്‍റിന്‍റെ ഭാഗമായി ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു. വി.കെ.ശ്രീകണ്ഠന്‍ എം.പി മത്സരം ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ കെ. കുഞ്ഞഹമ്മദ് അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി മുഖ്യാതിഥിയായി.
സംസ്ഥാനത്തെ 14 ജില്ലകള്‍ക്ക് പുറമേ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും രണ്ട് ദിവങ്ങളിലായി നടക്കുന്ന വെര്‍ച്വല്‍ മോഡല്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനതല മത്സരം ജനുവരി നാലിന് തിരുവനന്തപുരത്ത് നടക്കും. ജനുവരി 12ന് പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ദേശീയതല മത്സരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരായ എം. അനില്‍കുമാര്‍, ആര്‍.എസ്.ഹരി, അശ്വിന്‍ കുമാര്‍, കെ.പി.ശിവദാസ്, നാഷണല്‍ സര്‍വീസ് സ്‌കിം പ്രോഗ്രാം ഓഫീസര്‍ ടി.മുഹമ്മദ് റഫീഖ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.