ETV Bharat / state

പാലക്കാട് ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും

320 സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നും, 347 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്

author img

By

Published : Dec 30, 2020, 7:35 PM IST

Covid vaccine  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും  പാലക്കാട്  palakkadu covid vaccine  ആരോഗ്യപ്രവര്‍ത്തകര്‍  കൊവിഡ് വാക്‌സിന്‍ പാലക്കാട്
പാലക്കാട് ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും

പാലക്കാട്: ജില്ലയിൽ ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും. 667 സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ജില്ലയിലെ കൊവിഡ് വാക്‌സിനേഷന്‍, പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2021 എന്നിവയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്‌ടർ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു. 320 സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും, 347 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുമായി ആകെ 667 സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നത്.

ഡിസംബര്‍ 29 വരെ 23,220 ആരോഗ്യപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്‌തു. വാക്‌സിന്‍ കുത്തിവയ്‌പ്പ് നല്‍കുന്നതിന് 609 സൂപ്പര്‍വൈസര്‍മാരെ കണ്ടെത്തി. 2,146 വിതരണ കേന്ദ്രങ്ങളിലായി അഞ്ച് പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. ഒരാള്‍ വാക്‌സിന്‍ നല്‍കുകയും മറ്റ് നാലുപേര്‍ ബന്ധപ്പെട്ട പ്രവൃത്തികളും ചെയ്യും. കൊവിഡ് വാക്‌സിന്‍ നല്‍കിയ വ്യക്തിയെ നിശ്ചിത സമയം നിരീക്ഷണത്തില്‍ ഇരുത്തി മറ്റ് അസ്വസ്ഥതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം വിട്ടയയ്‌ക്കും.

കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കുന്നതോടെ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആദ്യഘട്ട വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുന്നതാണ്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള ദിവസം നാളെ അവസാനിക്കും. വാക്‌സിന്‍ സ്വീകരിക്കുന്നതിന് സന്നദ്ധരായി എല്ലാ ആരോഗ്യപ്രവര്‍ത്തകരും വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാക്‌സിന്‍ നല്‍കുന്നവർക്കുള്ള പരിശീലനം ജില്ലയില്‍ പൂര്‍ത്തിയായി.

നിലവില്‍ ബ്ലോക്ക്‌തല ടാസ്‌ക് ഫോഴ്‌സ് യോഗങ്ങള്‍ നടന്നു വരികയാണ്. കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സഹകരണം ഉണ്ടാവണമെന്ന് യോഗം അറിയിച്ചു. പഞ്ചായത്ത്, ഐ.സി.ഡി.എസുകള്‍ മുഖേന ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. കൊവിഡ് വാക്‌സിനേഷന്‍ ഫേസ് ഒന്നില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യസ്ഥാപനങ്ങളിലെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നല്‍കുന്നത്.

പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന വിഭാഗമാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇവര്‍ക്ക് രോഗസാധ്യത ഉണ്ടെങ്കിൽ പരിചരിക്കുന്ന രോഗികള്‍ക്ക് കൂടി രോഗ വ്യാപന സാധ്യതയുള്ളതിനാലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ക്കും മൂന്നാം ഘട്ടത്തില്‍ മറ്റ് പൊതുജനങ്ങള്‍ക്കും വാക്‌സിനേഷന്‍ നൽകും. പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന സമയത്ത് വാക്‌സിന്‍ സെന്‍ററുകൾ കണ്ടെത്തുന്നതിനും പൊതുജനങ്ങള്‍ക്ക് ബോധവൽക്കരണത്തിനും വകുപ്പുകളുടെ സഹകരണം അത്യാവശ്യമാണ്.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വാക്‌സിനേഷന്‍ നടത്തുന്നതിനും ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബശ്രീയുടെ സഹകരണം ഉണ്ടാവണം. വാക്‌സിന്‍റെ അവശ്യകതയെപ്പറ്റിയും ഇത് നല്‍കുന്നത് സംബന്ധിച്ചും കുട്ടികള്‍ക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ബോധവൽക്കരണം നടത്തും. സ്‌കൂളുകള്‍ വാക്‌സിന്‍ കേന്ദ്രങ്ങളായി ഉപയോഗിക്കും.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വാക്‌സിന്‍ കുത്തിവയ്ക്കുന്നതിന് നിയോഗിക്കപ്പെട്ട സൂപ്പര്‍വൈസര്‍മാരുടെ അഭാവത്തില്‍ കുത്തിവയ്‌പ്പ് നല്‍കുന്നതിന് നിയമപരമായി അംഗീകാരം ലഭിച്ച ആയുഷ് ഡോക്‌ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും. രണ്ട് മുതൽ എട്ട് ഡിഗ്രി സെല്‍ഷ്യസില്‍ ശീതീകരിച്ച് വാക്‌സിന്‍ സൂക്ഷിക്കാന്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തടസമില്ലാത്ത വൈദ്യുതി വിതരണം കെ.എസ്.ഇ.ബി മുഖേന ഉറപ്പാക്കും. വാക്‌സിന്‍ എത്തിക്കുന്നതിനും മറ്റ് സുരക്ഷയ്ക്കുമായി പൊലീസ് സേവനം, തിരക്ക് നിയന്ത്രിക്കുന്നതിനായി എന്‍.സി.സി പങ്കാളിത്തവും ഉറപ്പാക്കും. കേരള എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ കൗണ്‍സിലര്‍മാര്‍ മുഖേന ബോധവൽക്കരണം നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.