ETV Bharat / state

രാമനാഥപുരം തോട് മാലിന്യ കൂമ്പാരം; നഗരസഭക്കെതിരെ നാട്ടുകാര്‍ - palakkad muncipality

പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും അതുപോലെ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുമുള്ള രാസമാലിന്യങ്ങളടക്കം ഒഴുക്കിവിടുന്നത് ഈ തോട്ടിലേക്കാണെന്നാണ് ആരോപണം

രാമനാഥപുരം തോട് വൃത്തിയാക്കല്‍  പാലക്കാട് നഗരസഭ  രാമനാഥപുരം തോട്  പാലക്കാട് ജില്ലാ ആശുപത്രി  രാസമാലിന്യങ്ങള്‍  palakkad muncipality  cleaning of ramapuram stream
രാമനാഥപുരം തോട് വൃത്തിയാക്കല്‍; മുഖംതിരിച്ച് നഗരസഭ
author img

By

Published : Feb 14, 2020, 7:17 PM IST

Updated : Feb 14, 2020, 8:08 PM IST

പാലക്കാട്: രാമനാഥപുരം തോട് വൃത്തിയാക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് പാലക്കാട് നഗരസഭ. പാലക്കാട് നഗര മധ്യത്തിലൂടെ ഒഴുകുന്ന കൽവാകുളം രാമനാഥപുരം തോട് കഴിഞ്ഞ രണ്ടര വർഷമായി മാലിന്യക്കൂമ്പാരമായിരിക്കുകയാണ്. പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുമുള്ള രാസമാലിന്യങ്ങളടക്കം ഒഴുക്കിവിടുന്നത് ഈ തോട്ടിലേക്കാണെന്നാണ് ആരോപണം. അസഹ്യമായ ദുർഗന്ധം മൂലം സമീപവാസികൾക്ക് ഇവിടെ താമസം പോലും ദുസഹമായിരിക്കുകയാണ്.

രാമനാഥപുരം തോട് മാലിന്യ കൂമ്പാരം; നഗരസഭക്കെതിരെ നാട്ടുകാര്‍

രാസമാലിന്യത്തിന്‍റെ തോത് അമിതമായി വർധിച്ചതിനാൽ മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജലജീവികളും ചത്തുപൊങ്ങുന്നത് പതിവായിരിക്കുകയാണ്. മലിനജലത്തിൽ നിന്നും പകർച്ചവ്യാധികൾ പടരുമെന്നുള്ള ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. രാമനാഥപുരം തോട്ടിലെ വെള്ളം ഒഴുകിയെത്തുന്നത് കൽപ്പാത്തി പുഴയിലേക്കാണ്. ജില്ലയിലെ നിരവധി കുടിവെള്ള പദ്ധതികളുടെ സ്രോതസാണ് കൽപ്പാത്തിപ്പുഴ.

തോട്ടിലെ മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്ന നിരന്തരമായ ആവശ്യം ഉയർന്നിട്ടും നഗരസഭ മുഖം തിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. രാസ മാലിന്യം കലർന്ന ജലം തോട്ടിലേക്ക് ഒഴുക്കി വിടുന്ന സ്ഥാപനങ്ങളെക്കുറിച്ച് പരിശോധന നടത്തി ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനുള്ള നടപടി നഗരസഭ അധികൃതർ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ സമരങ്ങളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.

Last Updated : Feb 14, 2020, 8:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.